ഐ.എസ്.എല്‍: തിരുവനന്തപുരത്ത് കളിയില്ല
text_fieldsകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം സീസണില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. പകരം കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ പരിശീലനത്തിന് സ്റ്റേഡിയം വേദിയാകും. കാണികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്ന ചിന്തയാണ് തിരുവനന്തപുരത്തെ തഴയാനുള്ള പ്രധാന കാരണം.
ഐ.എസ്.എല്ലില്‍ കേരളത്തിന്‍െറ ഏതാനും ഹോം മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, കളിക്കാര്‍ക്കും കോച്ചിനുമുള്ള താമസ സൗകര്യം, പരിശീലന സൗകര്യങ്ങള്‍, ഗതാഗത സൗകര്യം എന്നിവക്കൊപ്പം അണ്ടര്‍ 17 മത്സരങ്ങള്‍ക്ക് ബ്ളാസ്റ്റേഴ്സിന്‍െറ ഹോംഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിന്‍െറ അവസാനഘട്ട നവീകരണം പൂര്‍ത്തിയാക്കേണ്ടതും തിരുവനന്തപുരത്തിന്‍െറ പ്രതീക്ഷകളെ വളര്‍ത്തി. എന്നാല്‍, ഈ സീസണില്‍ തിരുവനന്തപുരത്ത് മത്സരങ്ങള്‍ ഉണ്ടായേക്കില്ളെന്നാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സീസണില്‍ കൊച്ചിയിലേക്കൊഴുകിയ കാണികളില്‍ ഭൂരിപക്ഷവും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു.
ഇവര്‍ക്ക് യാത്ര ചെയ്ത് എത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ തിരുവനന്തപുരത്തെ ഒഴിവാക്കുന്നത്. കേരളത്തിന്‍െറ മധ്യഭാഗം എന്ന നിലയില്‍ കൊച്ചിയിലേക്ക് തെക്ക്, വടക്ക് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എത്തിച്ചേരാന്‍ അത്ര പ്രയാസമുണ്ടാകില്ല. എന്നാല്‍, തിരുവനന്തപുരത്തത്തൊന്‍ ഇവര്‍ക്ക് പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്രക്കായി മാത്രം ചെലവിടേണ്ടിവരും. അത് കാണികളുടെ ഒഴുക്ക് കുറച്ചേക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കൂടാതെ, സാഫ് ഗെയിംസ് ഫുട്ബാളിന് ഗ്രീന്‍ഫീല്‍ഡ് വേദിയാകുമെന്നതും തിരുവനന്തപുരത്തിന് തിരിച്ചടിയായി. ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്ന് വരെയാണ് സാഫ് ഗെയിംസ് ഫുട്ബാള്‍ മത്സരങ്ങള്‍. അതിനുമുമ്പ് സ്റ്റേഡിയത്തിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബ്ളാസ്റ്റേഴ്സിന്‍െറ പ്രധാന പരിശീലന മൈതാനമായി പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യ സീസണിലുണ്ടായ പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംഘാടകര്‍. ഉദ്ഘാടന സീസണെന്ന നിലയില്‍ കഴിഞ്ഞവര്‍ഷം കളി കാണാനത്തെിയവര്‍ ഇത്തവണയും ഉണ്ടാകുമോ എന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. അതുകൊണ്ടാണ് ഹോംഗ്രൗണ്ട് മാറ്റം ഉള്‍പ്പെടെ കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാത്തത്. എന്നാല്‍, ലീഗിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത സീസണില്‍ തിരുവനന്തപുരം ഉള്‍പ്പെടെ മറ്റു വേദികളെയും മത്സരത്തിന് പരിഗണിച്ചേക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ജനകീയത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
