ബ്ളാസ്റ്റേഴ്സിനായി ഒരുങ്ങുന്നത് ട്രെവര്‍ മോര്‍ഗന്‍െറ പടയാളികള്‍
text_fieldsകൊച്ചി: കേരള ബ്ളാസ്റ്റേഴ്സിനായി ഇത്തവണ പൊരുതാനിറങ്ങുന്നത് ടീം അസിസ്റ്റന്‍റ് കോച്ച് ട്രെവര്‍ മോര്‍ഗന്‍ കളി പഠിപ്പിച്ച പടയാളികള്‍. മോര്‍ഗന്‍െറ കീഴില്‍ പലപ്പോഴായി പരിശീലനം ലഭിച്ചവരാണ് ടീമിലെ ആഭ്യന്തരതാരങ്ങളില്‍ ഏറെയും. കൊല്‍ക്കത്ത ക്ളബ്ബായ ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചതിലൂടെ ലഭിച്ച അനുഭവ സമ്പത്തിന്‍െറ അടിസ്ഥാനത്തിലാണ് മോര്‍ഗന്‍ ടീമിലേക്കുള്ള ആഭ്യന്തര താരങ്ങളെ കണ്ടത്തെിയത്. താരമൂല്യമുള്ള കളിക്കാരേക്കാള്‍ പ്രതിഭാധനരെ ടീമിലത്തെിക്കുകയായിരുന്നു മോര്‍ഗന്‍െറ ദൗത്യം.
മോര്‍ഗന്‍ പരിശീലകനായിരുന്ന 2010^13 കാലയളവില്‍ ഈസ്റ്റ് ബംഗാളിന് കളിച്ച താരങ്ങളില്‍ പലരുമാണ് ഇന്ന് ബ്ളാസ്റ്റേഴ്സിലുള്ളത്. സന്ദീപ് നന്ദി (2010^12), നിര്‍മല്‍ ഛേത്രി (2008^14), സൗമിക് ഡേ (2006 മുതല്‍), ഗുര്‍വീന്ദര്‍ സിങ് (2010 മുതല്‍), ഇഷ്ഫാഖ് അഹ്മദ് (2012^13), മെഹ്താബ് ഹുസൈന്‍ (2007 മുതല്‍), കാവിന്‍ ലോബോ (2012 മുതല്‍), മനന്ദീപ് സിങ് (2012 മുതല്‍) എന്നിവര്‍ മോര്‍ഗന്‍െറ ശിക്ഷണത്തില്‍ കൂടി കടന്നുപോയവരാണ്. സന്ദേശ് ജിന്‍ഗാനും രമണ്‍ദീപ് സിങ്ങും മാത്രമാണ് ഈ പട്ടികയിലില്ലാത്തത്. കാവിന്‍ ലോബോയും മനന്ദീപ് സിങ്ങുമാണ് രണ്ടാം സീസണില്‍ ബ്ളാസ്റ്റേഴ്സിലത്തെിയ പുതിയ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍. 46 കളികളില്‍നിന്ന് നാല് ഗോള്‍ ലോബോ നേടിയപ്പോള്‍ 20 കളികളില്‍നിന്ന് മൂന്ന് ഗോള്‍ നേട്ടവുമായാണ് മനന്ദീപ് മഞ്ഞക്കുപ്പായത്തിലത്തെുന്നത്. കഴിഞ്ഞ സീസണില്‍ ലോബോ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെയും മനന്ദീപ് ഡല്‍ഹി ഡൈനാമോസിന്‍െറയും താരങ്ങളായിരുന്നു. ഐ.എസ്.എല്ലില്‍ ഒരു കളിയില്‍ ഇരട്ട ഗോള്‍ നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് ലോബോ.
ആഭ്യന്തരകളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിയത് മോര്‍ഗനായിരുന്നു. ഇന്ത്യന്‍ ഫുട്ബാളിനെയും കളിക്കാരെയും സാഹചര്യങ്ങളെയുമൊക്കെ അടുത്തറിഞ്ഞും നിരീക്ഷിച്ചും സ്വായത്തമാക്കിയ അനുഭവസമ്പത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഇംഗ്ളീഷ്താരങ്ങളുടെ തെരഞ്ഞെടുപ്പിലാകട്ടെ കോച്ച് പീറ്റര്‍ ടെയ്ലറുടെ ശ്രദ്ധ ഏറെയാണ്. ടീമിലത്തെുന്ന യുവതാരം അന്‍േറാണിയോ ജര്‍മന്‍ തന്നെ ഉദാഹരണം. 2013^14 കാലയളവില്‍ ഗില്ലിങ്ഹാം ക്ളബിന്‍െറ പരിശീലകനായി ടെയ്ലറത്തെുമ്പോള്‍ അന്‍േറാണിയോ ജര്‍മന്‍ ടീമിലുണ്ടായിരുന്നു. ക്ളബിലെ പ്രകടനമാണ് അന്‍േറാണിയോക്ക് ഗുണമായത്. ഇംഗ്ളീഷ് താരങ്ങള്‍ ഉള്‍പ്പെടെ വിദേശികളെ തെരഞ്ഞെടുക്കുന്നതിലും ഇരു പരിശീലകരും പുലര്‍ത്തുന്ന ശ്രദ്ധ ഏറെയാണ്. താരമൂല്യവും ജനപ്രീതിയുമല്ല, കഴിവും പ്രാപ്തിയും മനസ്സിലാക്കി കളിക്കാരെ തെരഞ്ഞെടുക്കുന്നതിനാണ് ടീം മാനേജ്മെന്‍റ് പ്രാധാന്യം നല്‍കുന്നതെന്ന കാര്യം അടിവരയിടുന്നതാണ് നിലവിലെ കളിക്കാരുടെ ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
