ബ്ളാസ്റ്റേഴ്സ് സ്കൂള്‍: പ്രീ സെലക്ഷന് 100 വിദ്യാര്‍ഥികള്‍
text_fieldsകൊച്ചി: കേരള ബ്ളാസ്റ്റേഴ്സ്, പ്രൊഡിജി സ്പോര്‍ട്സുമായി ചേര്‍ന്ന് ആരംഭിച്ച കുട്ടികള്‍ക്കുള്ള ഫുട്ബാള്‍ പരിശീലന പരിപാടിയുടെ മുന്നോടിയായി നടത്തുന്ന പ്രീ സെലക്ഷനിലേക്ക് 100 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തു. പ്രവേശത്തിന് ഒരാഴ്ചക്കിടെ അപേക്ഷിച്ചവരില്നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
ഒരു ദിവസതെത പ്രീ സെലക്ഷനിലൂടെയാണ് വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തുക. തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂളില്‍ ശനിയാഴ്ച നടക്കുന്ന സെലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാര്‍ഥിയുമായും ഗ്രാസ് റൂട്ട് ടെക്നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലന് പ്രത്യേക മുഖാമുഖം നടത്തും.
രക്ഷിതാക്കളുടെ ആവശ്യം കണക്കിലെടുത്ത് ഞായറാഴ്ച സൗജന്യ ‘ഓപണ്‍ ഗ്രാസ് റൂട്ട് ഫുട്ബാള്‍ സെലക്ഷന്’ പരിശീലന ക്യാമ്പും സംഘടിപ്പിക്കും. 10-13 വയസ്സുള്ളവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുക. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകുന്നേരം നാലുമുതല്‍ 6.30 വരെയുമാണ് ക്യാമ്പ്. നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഗ്രൗണ്ടിലത്തെണം. കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂള്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പുതുക്കിപ്പണിത ആസ്¤്രടാ ടര്‍ഫ് മൈതാനത്ത് ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
