ചോപ്ര വരുന്നു; ഇന്ത്യക്കാരനായി പന്തുതട്ടാന്‍
text_fieldsലണ്ടന്‍: ഇന്ത്യന്‍ കുപ്പായത്തില്‍ പന്തുതട്ടാന്‍ ബ്രിട്ടീഷ് പൗരത്വമുപേക്ഷിച്ച് മൈക്കല്‍ ചോപ്രവരുന്നു. ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് വേണമെന്ന നിയമക്കുരുക്ക് കാരണമാണ് ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനായ മൈക്കല്‍ ചോപ്ര പൗരത്വമുപേക്ഷിച്ചത്തെുന്നത്. വിദേശ ഇന്ത്യക്കാരെ കളിപ്പിക്കാന്‍ നിയമത്തില്‍ വിട്ടുവീഴ്ചക്ക് തയാറാവണമെന്നാവശ്യപ്പെട്ട് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ചോപ്രയുടെ നീക്കം.
1950 കളില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ചോപ്രയുടെ പിതാവ് മിന്‍റി ചോപ്രയുടെ കുടുംബം. അമ്മ ഷാരോണ്‍ ഇംഗ്ളീഷുകാരിയും. നീലക്കുപ്പായത്തില്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് മുന്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് താരം കൂടിയായ ചോപ്ര മുത്തച്ഛന്‍െറ നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യക്കാര്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചോപ്ര. ‘പിറന്നത് ബ്രിട്ടനിലും വളര്‍ന്നത് ന്യൂകാസിലിനൊപ്പവുമാണെങ്കിലും ഹൃദയത്തില്‍ എന്നും ഇന്ത്യയായിരുന്നു’ -ചോപ്ര മനസ്സ് തുറന്നു.ന്യൂകാസില്‍, കാഡിഫ് ക്ളബുകളുടെ താരമായിരുന്ന ചോപ്ര ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിനു വേണ്ടി പ്രഥമ സീസണ്‍ കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
