Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളിക്കാർക്ക് കാശുകൊടുത്തില്ല; 11 ടീമുകളെ ലീഗിൽ നിന്ന് പുറത്താക്കി ചൈന
text_fieldsbookmark_border
ബീജിങ്: കോവിഡ് പ്രതിസന്ധിയുടെ പേരിൽ കളിക്കാർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാതിരുന്ന ടീമുകളെ ലീഗിൽനിന്ന് പുറത്താക്കി ചൈന. ചൈനയിലെ 11 പ്രൊഫഷണൽ ടീമുകളെയാണ് ലീഗിൽ നിന്ന് പുറത്താക്കിയത്. ചൈനീസ് ഫുട്ബോൾ അസോസിയേഷന്റേതാണ് തീരുമാനം.
ഇതിൽ ചൈനയുടെ മുൻ ദേശീയ ലീഗ് റെക്കോർഡ് വിജയികളും 1989, 90 ലെ ഏഷ്യൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് വിജയികളുമായ ലിയായോണിങ് ഹോൻഗ്യുൻ ക്ലബ്ബും ഉൾപ്പെടുന്നു.
ലിയായോണിങ് ഹോൻഗ്യുൻ ക്ലബ്ബ് ഒരു വർഷം കളിക്കാർക്ക് വേതനമോ മറ്റു ആനുകൂല്യങ്ങളോ നൽകിയിട്ടില്ല എന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
Next Story
