10 പോയൻറ്​ ലീഡ്​; 30ാം കീരീടത്തോട്​ അടുത്ത്​ ബയേൺ മ്യൂണിക്​

10:30 AM
31/05/2020
ഫോർച്യൂണക്കെതിരെ ബയേണിൻെറ അഞ്ചാം ഗോൾ നേടിയ അൽഫോൻസോ ഡേവിസ്​ സഹതാരം റോബർട്​ ലെവൻഡോസ്​കിയോടൊപ്പം ആഘോഷത്തിൽ

ബർലിൻ​: ജർമൻ ബുണ്ടസ്​ ലിഗയിൽ ഫോർച്യൂണ ഡ്യൂസൽഡോഫിനെ എതിരില്ലാത്ത അഞ്ചുഗോള​ുകൾക്ക്​ തകർത്ത്​ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്ക്​ 30ാം ലീഗ്​ കിരീടത്തോട്​ ഒരുപടി കൂടി അടുത്തു. ബയേണിനായി പോളിഷ്​ സൂപ്പർ താരം റോബർട്​ ലെവൻഡോസ്​കി ഇരട്ടഗോൾ നേടി. ബെഞ്ചമിൻ പവാഡും അൽഫോൻസസോ ഡേവിസുമാണ്​ മറ്റ്​ സ്​കോറർമാർ.
ഒരുഗോൾ എതിർ ടീം താരം സാൻകയുടെ സമ്മാനമായിരുന്നു. 

ഇതോടെ തുടർച്ചയായ എട്ടാം ലീഗ്​ കിരീടം ലക്ഷ്യമിടുന്ന ബയേണിന്​ 29 മത്സരങ്ങളിൽ നിന്നും 67 പോയൻറായി. രണ്ടാം സ്​ഥാനത്തുള്ള ബൊറൂസിയ ഡോർട്​മുണ്ടിനേക്കാൾ 10 പോയൻറിന്​ മുന്നിലാണ്​ ചാമ്പ്യൻമാർ. ഞായറാഴ്​ച ബൊറൂസിയ അവസാനക്കാരായ പഡർബോണിനെ നേരിടുന്നുണ്ട്​. 

15ാം മിനിറ്റിൽ സാകയുടെ സെൽഫ്​ ഗോളിലൂടെയാണ്​ ബയേൺ മു​ന്നിലെത്തിയത്​. 29ാം മിനിറ്റിൽ ജോഷ്വ കിമ്മിഷിൻെറ പാസ്​ ഹെഡ്​ ചെയ്​ത്​ വലയിലാക്കി പവാഡ്​ ബയേണിൻെറ ലീഡ്​ ഇരട്ടിപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ രണ്ടുമിനിറ്റ്​ മാത്രം ബാക്കി നിൽക്കേയാണ്​ ലീഗിലെ 16ാം സ്​ഥാനക്കാരായ ഫോർച്യൂണക്കെതിരായ ഗോൾ ദാരിദ്ര്യം ലെവൻഡോസ്​കി തീർത്തത്​. 50ാം മിനിറ്റിൽ നാബ്​റിയുടെ അസിസ്​റ്റിൽ ഒരുവട്ടം കൂടി ലെവൻഡോസ്​കി വലകുലുക്കി. രണ്ട്​ മിനിറ്റിനകം അൽഫോൻസോ ഡിവൈൻ പട്ടിക പുർത്തിയാക്കി. സീസണിൽ 37 മത്സരങ്ങളിൽ നിന്നും ലെവൻഡോസ്​കിയുടെ ഗോൾ സമ്പാദ്യം 43 ആയി.

പുതിയ കോച്ച്​ ബ്രൂണോ ലബാദിയക്ക്​​ കീഴിൽ അപരാജിത കുതിപ്പ്​ തുടരുന്ന ഹെർത്ത ബെർലിൻ ഓഗ്​സ്​ബർഗിനെ 2-0തിന്​ തോൽപിച്ചു. ഇതോടെ ഹെർത്ത പോയൻറ്​ പട്ടികയിൽ ഒമ്പതാം സ്​ഥാനത്തേക്ക്​ കയറി. മറ്റ്​ മത്സരങ്ങളിൽ വെർഡർ ബ്രെമൻ 1-0ത്തിന്​ ഷാൽ​െകയൈയും ഹോഫൻഹെയിം 1-0ത്തിന്​ എഫ്​.എസ്​.വി മെയ്​നസിനെയും ബയേർ ലെവർകുസൻ 1-0ത്തിന്​ ഫ്രെയ്​ബർഗിനെയും തോൽപിച്ചു. 

Loading...
COMMENTS