Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫെഡറേഷൻ കപ്പ്​...

ഫെഡറേഷൻ കപ്പ്​ വോളിബാൾ: റെയിൽവേ​യെ തോൽപിച്ച്​ കേരളം ജേതാക്കൾ

text_fields
bookmark_border
ഫെഡറേഷൻ കപ്പ്​ വോളിബാൾ: റെയിൽവേ​യെ തോൽപിച്ച്​ കേരളം ജേതാക്കൾ
cancel
camera_alt??????????? ??????? ?????? ???????? ??????? ?????? ???

ഭീമാവരം (ആന്ധ്ര): ദേശീയ സീനിയർ വോളി കിരീടത്തിനു പിന്നാലെ ഫെഡറേഷൻ കപ്പിലും കേരള പുരുഷ സംഘത്തി​​​​െൻറ മുത്തം. കോഴിക്കോട്ട്​​ നടന്ന സീനിയർ വോളി ഫൈനലി​​​​െൻറ ‘റീ​േപ്ല’ ആയി മാറിയ കലാശപ്പോരാട്ടത്തിൽ കരു​ത്തരായ റെയിൽവേയെ 3-1ന്​ കേരളം തരിപ്പണമാക്കി. നാ​ലു സെറ്റ്​ ഗെയിമിൽ 25-18, 16-25, 25-23, 25-17 സ്​കോറിനായിരുന്നു കേരളം റെയിൽവേയെ പാളംതെറ്റിച്ചത്​.

കോഴിക്കോ​െട്ട കണക്കുതീർക്കാൻ ആന്ധ്രയിലെ ഒൗട്ട്​ഡോർ കോർട്ടിലിറങ്ങിയ റെയിൽ​േവയെ അഖിനും സംഘവും നിലംതൊടാൻ അനുവദിച്ചില്ല. ദേശീയ സീനിയർ കിരീടമണിഞ്ഞ ടീമിൽനിന്നും ജെറോം വിനീത്​, വിബിൻ ജോർജ്​ തുടങ്ങി നാലു​ താരങ്ങളില്ലാതെയാണ്​ കോച്ച്​ അബ്​ദുൽ നാസറും സംഘവും ആന്ധ്രയിലെത്തിയത്​. എന്നാൽ അജിത്​ ലാൽ, ജിതിൻ ലാൽ, ഷോൺ തുടങ്ങിയ യുവതാരങ്ങളും ലിബറോ രതീഷും  അവസരത്തിനൊത്തുയർന്നതോടെ ഇന്ത്യൻ വോളിയിൽ കേരളത്തി​​​െൻറ തലയെടുപ്പായി. 

ജയിച്ച മൂന്നു​ സെറ്റിലും പിന്നിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചെത്തിയാണ്​ കേരളത്തി​​​െൻറ കിരീടനേട്ടം. കാക്ക പ്രഭാകരനും മലയാളി താരം മനു ജോസഫും നടത്തിയ റെയിൽവേ മുന്നേറ്റത്തെ സമർഥമായാണ്​ അജിതും അഖിനും ചേർന്ന്​ നേരിട്ടത്​. റൗണ്ട്​ റോബിൻ അടിസ്​ഥാനത്തിൽ നടന്ന വനിത പോരാട്ടത്തിൽ റെയിൽവേ ജേതാക്കളായി. അവസാന മത്സരത്തിൽ ​കേരളത്തെയാണ്​ ഇവർ തോൽപിച്ചത്​. 





 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala teamfinalmalayalam newssports newsfederation cup volleyball
News Summary - federation cup volleyball final; kerala beat railway- sports news
Next Story