ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ: കേരള ടീമിന് സ്വീകരണം
text_fieldsകൊച്ചി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നടന്ന 32ാമത് ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ ടൂർണമെൻറിൽ ജേതാക്കളായി തിരിച്ചെത്തിയ കേരള വനിത ടീമിന് വിവിധ കേന്ദ്രങ്ങളിലായി ഉജ്ജ്വല സ്വീകരണം. ഫൈനലിൽ തമിഴ്നാടിനെ 66-50ന് തോൽപിച്ചാണ് കേരളം ജേതാക്കളായത്.
ശബരി എക്സ്പ്രസിൽ എത്തിയ ടീമിന് കേരള ബാസ്കറ്റ്ബാൾ അസോസിയേഷെൻറ നേതൃത്വത്തിൽ എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായൊരുക്കിയ സ്വീകരണത്തിൽ ബാസ്കറ്റ്ബാൾ അസോ. സംസ്ഥാന പ്രസിഡൻറ് പി.ജെ. സണ്ണി, സീനിയർ വൈസ് പ്രസിഡൻറ് അഡ്വ. കെ.എ. സലീം, ജെയ്സൺ പീറ്റർ, റാണ ജെ.താലിയത്ത്, പോൾ ജയിംസ്, സെബാസ്റ്റ്യൻ, വിൻസൻറ് കേട്ടാക്കാരൻ, ഇഗ്നി മാത്യു, അന്താരാഷ്ട്ര താരങ്ങളായ വി.വി. ഹരിലാൽ, ടി.കെ. ശേഷാദ്രി, മുൻ സംസ്ഥാനതാരം പ്രമീള, അന്താരാഷ്ട്ര കോച്ച് പ്രേംകുമാർ എന്നിവർ പെങ്കടുത്തു. കഴിഞ്ഞവർഷം കാലിക്കറ്റ് സർവകലാശാലയെ ചാമ്പ്യൻമാരാക്കിയ കോച്ച് പി.സി. ആൻറണിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയായി ഇൗ വിജയം. അസിസ്റ്റൻറ് കോച്ച് -പ്രേം
ടീം: പി.ജി. അഞ്ജന (ക്യാപ്റ്റൻ), ജീന പി.എസ്, റോജ േമാൾ, ഷിൽജി ജോർജ്, കവിത ജോസ്, അനീഷ ക്ലീറ്റസ് (കെ.എസ്.ഇ.ബി), പി.എസ്. നീനു മോൾ, ചിപ്പി മാത്യു, റിയ രാജേന്ദ്രൻ (കേരള പൊലീസ്), കെ.സി. ലിതാര (സെൻറ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട), ഇ.എസ്. അമൃത (എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം), അഞ്ജു മാത്യു (സെൻറ് സേവ്യേഴ്സ് കോളജ് ആലുവ).
അതേസമയം, ടീമിെൻറ മടക്കയാത്ര തുടങ്ങിയത് ആശങ്കയോടെയായിരുന്നു. ടീം അംഗങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റ് അസോസിയേഷൻ ബുക്ക് ചെയ്തിരുന്നു.
എന്നാൽ, രണ്ട് ടിക്കറ്റ് മാത്രമാണ് ഉറപ്പാക്കി കിട്ടിയത്. ഇത് ആശങ്കകൾക്ക് കാരണമായി. എന്നാൽ, ഹൈദരാബാദിൽനിന്ന് പുറപ്പെട്ട് മണിക്കൂറിനുള്ളിൽതന്നെ എല്ലാവർക്കും സീറ്റ് ലഭിച്ചു. പിന്നീട് ബുദ്ധിമുട്ടുകളൊന്നുമില്ലായിരുന്നുവെന്ന് ടീമംഗമായ പി.എസ്. ജീന പറഞ്ഞു. സംഭവിച്ചതിനെക്കുറിച്ച് അസോസിയേഷനുമായി സംസാരിച്ചിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
