Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോക വനിത ചെസിന്...

ലോക വനിത ചെസിന് തുടക്കം; ഇന്ത്യന്‍ പ്രതീക്ഷയായി ഡി. ഹരിക 

text_fields
bookmark_border
ലോക വനിത ചെസിന് തുടക്കം; ഇന്ത്യന്‍ പ്രതീക്ഷയായി ഡി. ഹരിക 
cancel
തെഹ്റാന്‍: ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടക്കം. 64 താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ് നോക്കൗട്ട് അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്. നാലാം സീഡായ ദ്രോണവല്ലി ഹരികയാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ റൗണ്ടില്‍ 61ാം സീഡ് ബംഗ്ളാദേശിന്‍െറ അക്തര്‍ ലിസ ഷമിമയാണ് ഹരികയുടെ എതിരാളി. 40ാം സീഡുകാരി പത്മിനി റൗതാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്ന മറ്റൊരു ഇന്ത്യക്കാരി. രണ്ടു തവണ വെങ്കലജേതാവായ ഹരിക, കഴിഞ്ഞ രണ്ടു തവണയും സെമിഫൈനലിസ്റ്റായിരുന്നു. രണ്ട് റൗണ്ട് അടങ്ങിയ നോക്കൗട്ടായാണ് മത്സരം.

2016 ഒക്ടോബറില്‍ നടക്കേണ്ട ചാമ്പ്യന്‍ഷിപ് അനിശ്ചിതമായ വൈകിയതിന്‍െറയും ഒടുവില്‍ ഇറാനില്‍ നടത്താന്‍ തീരുമാനിച്ചതിന്‍െറയും പേരില്‍ നിലവിലെ ചാമ്പ്യന്‍ ഹു യിഫാന്‍, ഇന്ത്യന്‍ ടോപ് സീഡ് കൊനേരു ഹംപി തുടങ്ങിയ മുന്‍നിരതാരങ്ങള്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇറാനില്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് പലരും പിന്‍വാങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronavalli harika
News Summary - dronavalli harika
Next Story