Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ബി.സി.സി​.ഐ നൽകിയ...

‘ബി.സി.സി​.ഐ നൽകിയ അഞ്ച്​ ലക്ഷം ഡോളർ ക്രിക്കറ്റ്​ വെസ്​റ്റിൻഡീസ്​ ധൂർത്തടിച്ചു’

text_fields
bookmark_border
‘ബി.സി.സി​.ഐ നൽകിയ അഞ്ച്​ ലക്ഷം ഡോളർ ക്രിക്കറ്റ്​ വെസ്​റ്റിൻഡീസ്​ ധൂർത്തടിച്ചു’
cancel

ല​ണ്ട​ൻ: വെ​സ്​​റ്റി​ൻ​ഡീ​സി​ലെ ക്രി​ക്ക​റ്റ്​ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ക്രി​ക്ക​റ്റ്​ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി ബൗ​ളി​ങ്​ ഇ​തി​ഹാ​സം മൈ​ക്ക​ൽ ​ഹോ​ൾ​ഡി​ങ്. ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും യു​ട്യൂ​ബ്​ ഷോ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 

ക്രി​ക്ക​റ്റ്​​ വെ​സ്​​റ്റി​ൻ​ഡീ​സി​ന്​ ബി.​സി.​സി.​ഐ സം​ഭാ​വ​ന ന​ൽ​കി​യ അ​ഞ്ച്​ ല​ക്ഷം ഡോ​ള​റും ധൂ​ർ​ത്ത​ടി​ച്ച​ു. ‘മു​ൻ​കാ​ല താ​ര​ങ്ങ​ൾ​ക്ക്​ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ 2013- ’14ൽ ​ബി.​സി.​സി.​ഐ തു​ക കൈ​മാ​റി​യ​ത്.   ഞാ​ൻ ഒ​രു മു​ൻ ക​ളി​ക്കാ​ര​നാ​ണ്. എ​നി​ക്ക്​ ആ ​പ​ണം ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, മു​ൻ ക​ളി​ക്കാ​ർ​ക്ക്​ ആ​ർ​ക്കും ആ ​പ​ണ​ത്തി​ൽ നി​ന്ന്​ ഒ​രു ചി​ല്ലി കാ​ശ്​ പോ​ലും ല​ഭി​ച്ചി​ല്ല. 

അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും കൊ​ടു​ത്തെ​ങ്കി​ൽ ക്രി​ക്ക​റ്റ്​ വെ​സ്​​റ്റി​ൻ​ഡീ​സ്​ മ​ഹാ​കാ​ര്യ​മാ​യി ആ​ഘോ​ഷി​ച്ചേ​നെ’ 66 കാ​ര​നാ​യ ഹോ​ൾ​ഡി​ങ്​ പ​റ​ഞ്ഞു. 
ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​ലെ അ​ഴി​മ​തി​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIwestindiesCricket News
News Summary - ‘Will tell the viewers’: Michael Holding alleges misuse of BCCI’s donation by Cricket West Indies
Next Story