നാല് രാജ്യങ്ങളുടെ ടൂർണമെൻറ്; ഗാംഗുലിയുടെ പദ്ധതി പൊളിയുമെന്ന് പാക് മുൻ ക്യാപ്റ്റൻ
text_fieldsലാഹോർ: ഇംഗ്ലണ്ട്, ആസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകളുമായി ചേർന്ന് നാല് രാജ്യങ്ങളുടെ ക്രിക്കറ്റ് ടൂർണമെൻറ് നടത്താനുള്ള ബി.സി.സി.ഐ അധ്യക്ഷൻ ഗാംഗുലിയുടെ ശ്രമം പൊളിയുമെന്ന് പാക് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഒന്നിടവിട്ട വർഷങ്ങളിൽ ടൂർണമെൻറ് നടത്തനാണ് ബി.സി.സി.ഐയുടെ ആലോചന. ബിഗ് ത്രീ മോഡൽ പോലെ ഇതും വലിയ അബദ്ധമായിരിക്കുമെന്ന് ലത്തീഫ് കൂട്ടിച്ചേർത്തു.
ഇതുപോലൊരു സീരിസ് കളിക്കുക വഴി മറ്റ് അംഗരാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇത് ഒരിക്കലും ക്രിക്കറ്റിന് നല്ലതല്ല. ബിഗ് ത്രീ സീരിസ് പോലെ ഇതും പരാജയമാകുമെന്നും ലത്തീഫ് വ്യക്തമാക്കി.
ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവക്ക് പുറമേ മറ്റൊരു രാജ്യത്തെ കൂടി ചേർത്താണ് നാല് രാജ്യങ്ങളുടെ ക്രിക്കറ്റ് ടൂർണമെൻറ് നടത്തുമെന്ന് ഗാംഗുലി പ്രഖ്യാപിച്ചത്. 2021ൽ കളി ടൂർണമെൻറ് പ്രഖ്യാപനം.
