Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിനെ ചലഞ്ച്​ ചെയ്​തു;...

സചിനെ ചലഞ്ച്​ ചെയ്​തു; ഒടുവിൽ യുവി പറയുന്നു തനിക്ക്​ ആളുമാറിപ്പോയി

text_fields
bookmark_border
സചിനെ ചലഞ്ച്​ ചെയ്​തു; ഒടുവിൽ യുവി പറയുന്നു തനിക്ക്​ ആളുമാറിപ്പോയി
cancel

ന്യൂഡൽഹി: ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിനെ ഇതിഹാസമെന്ന്​ വിളിക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ ഏവർക്കുമറിയാം. തനിക്ക്​ ചാർത്തിക്കിട്ടിയ വിശേഷണങ്ങളെല്ലാം അന്വർതമാക്കുന്ന ഒരു പ്രകടനമാണ്​ കഴിഞ്ഞ ദിവസം സചിൻ ഇൻസ്​റ്റഗ്രാമിൽ പുറത്തെടുത്തത്​. 

സഹതാരമായിരുന്ന യുവരാജ്​ സിങ്ങാണ്​ ബാറ്റി​​െൻറ അരിക്​ ​കൊണ്ട്​ ജഗ്ലിങ്​ ചെയ്യാൻ സചിൻ, രോഹിത്​ ശർമ, ഹർഭജൻ സിങ്​ എന്നിവരെ ‘കീപ് ഇറ്റ്​ അപ്പ്​ ചലഞ്ചിലൂടെ’ വെല്ലുവിളിച്ചത്​. അധികം സമയമെടുക്കാതെ വെല്ലുവിളി സ്വീകരിച്ച സചിൻ ജഗ്ലിങ്ങിനിടെ ഒരു ട്വിസ്​റ്റ്​ ഒളിപിച്ചുവക്കുകയും യുവരാജിനെ തിരിച്ച്​ ചലഞ്ച്​ ചെയ്യുകയും ചെയ്​തു. 

യുവരാജ്​ ചെയ്​ത കാര്യം സചിൻ കൃത്യമായി ചെയ്​തു കാണിച്ചു. എന്നാൽ ഒരുമാറ്റമുണ്ടായിരുന്നു. കണ്ണു​െകട്ടിയാണ്​ മാസ്​റ്റർ ബ്ലാസ്​റ്റർ യുവരാജി​​െൻറ ചലഞ്ച്​ അനായാസം ഏറ്റെടുത്തതും തിരിച്ച്​ ചലഞ്ച്​ ചെയ്യുകയും ചെയ്​തത്​. യുവി, താങ്കൾ എനിക്ക് വളരെ എളുപ്പമുള്ള ഒരു ചാലഞ്ചാണ് നൽകിയത്. അതുകൊണ്ട് കുറച്ച് കടുപ്പമുള്ളൊരു ചലഞ്ച്​ തിരികെ തരുന്നുവെന്നാണ്​ വിഡിയോയിൽ സചിൻ പറയുന്നത്​. 

സചി​​െൻറ പ്രതികരണം കണ്ട്​ വിസ്​മയിച്ച യുവരാജ്​ താൻ ആളുമാറിയാണ്​ വെല്ലുവിളിച്ചതെന്നും ഇത്​ ചെയ്​ത്​ തീർക്കാൻ തനിക്ക്​ ഒരാഴ്​ച എടുക്കുമെന്ന്​ യുവരാജ്​ പറഞ്ഞു. എന്നാൽ ട്വിസ്​റ്റ്​ അവിടംകൊ​െണ്ടാന്നും തീർന്നില്ല. കണ്ണുകെട്ടിയ തുണി സുതാര്യമായതിനാൽ തനിക്ക്​ പന്ത്​ കാണാൻ സാധിച്ചിരുന്നുവെന്ന്​ സചിൻ രണ്ടാമത്തെ വിഡിയോയിൽ വിശദീകരിച്ചു. ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവിയുടെ ചലഞ്ച്​ ഹിറ്റ്​മാനും ഭാജിയും എങ്ങനെ ഏറ്റെടുക്കുമെന്ന്​ കാണാൻ കാത്തിരിക്കുകയാണ്​ ആരാധക സമൂഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singhsachin tendulkarHarbhajan singhCricket Newskeep it up challengeohit Sharma
News Summary - ‘Challenged Wrong LegendD: Yuvraj Singh After Sachin Tendulkar Adds A Twist To His Task- sports
Next Story