Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ദിനം...

രണ്ടാം ദിനം ദക്ഷിണാഫ്രിക്ക 194ന്​ പുറത്ത്​; ഇന്ത്യക്ക്​ 42 റൺസ്​ ലീഡ്​

text_fields
bookmark_border
test
cancel

ജോഹന്നാസ്​ബർഗ്​: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റി​​​​െൻറ രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക്​ ബാറ്റിങ്​ തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 187 റൺസ്​ പിന്തുടരുന്ന ആതിഥേയർ 194ന്​ പുറത്തായി​.​ അഞ്ച്​ വിക്കറ്റ്​ പിഴുത ജസ്​പ്രീത്​ ബുംറയുടെ മീഡിയം പേസാണ്​ ദക്ഷിണാഫ്രിക്കയെ തകർത്തത്​. ബുവനേഷ്വർ കുമാർ മൂന്ന്​ വിക്കറ്റുകൾ വീഴ്​ത്തി. സ്​കോർ: ഇന്ത്യ - 187, 49/1 ദക്ഷിണാഫ്രിക്ക: 194

അതേ സമയം രണ്ടാം ഇന്നിങ്​സാരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ്​ നഷ്​ടമായി. 16 റൺസെടുത്ത പാർഥിവ്​ പ​േട്ടലാണ്​ പുറത്തായത്​. ഫിൻലാൻഡറി​​​​െൻറ പന്തിൽ മാക്രത്തിന്​ ക്യാച്ച്​ നൽകിയാണ്​ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ മടങ്ങിയത്​. രണ്ടാം ദിനം അവസാനിച്ചപ്പോൾ​ 47 ന്​ ഒന്ന്​ എന്ന നിലയിലുള്ള ഇന്ത്യക്ക്​ 42 റൺസ്​ ലീഡുണ്ട്​.  മു​ര​ളി വി​ജ​യും (13) ലോ​കേ​ഷ്​ രാ​ഹു​ലു​മാ​ണ്​ (16) ക്രീ​സി​ൽ.

ഹാ​ഷിം ആം​ല​യു​ടെ (61) ചെ​റു​ത്തു​നി​ൽ​പൊ​ഴി​ച്ചാ​ൽ ര​ണ്ടാം ദി​നം ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ആ​ശ്വ​സി​ക്കാ​ൻ കാ​ര്യ​മാ​യ വ​ക​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ​നൈ​റ്റ്​ വാ​ച്ച്​​മാ​ൻ റ​ബാ​ദ (30), ഫി​ലാ​ൻ​ഡ​ർ (35) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ആം​ല​ക്കൊ​പ്പം ഇ​ര​ട്ട​യ​ക്കം ക​ണ്ട​ത്. ടീം ​സ്​​കോ​ർ 16 റ​ൺ​സി​ലെ​ത്തി​നി​ൽ​ക്കെ എ​ൽ​ഗ​റി​നെ (ര​ണ്ട്) പു​റ​ത്താ​ക്കി ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ്​ ആ​ദ്യ തി​രി​ച്ച​ടി ന​ൽ​കി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ആം​ല-​റ​ബാ​ദ കൂ​ട്ടു​കെ​ട്ട്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ പി​രി​ഞ്ഞ​തി​നു​ പി​ന്നാ​ലെ ഡി​വി​ല്ലി​യേ​ഴ്​​സ്​ (അ​ഞ്ച്), ഡ്യു​പ്ല​സി (എ​ട്ട്), ഡി​കോ​ക്ക്​​ (എ​ട്ട്) എ​ന്നി​വ​ർ നി​ര​നി​ര​യാ​യി പ​വി​ലി​യ​ൻ പൂ​കി. ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന്​ വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ ഷ​മി​യും ഇ​ശാ​ന്തും ഒാ​രോ വി​​ക്ക​റ്റെ​ടു​ത്തു. 

ഇന്ത്യയു​െട ഇന്നിങ്​സ്​ തകർച്ചയായിരുന്നു വാണ്ടറേഴ്​സിലെ ആദ്യ ദിവസത്തെ കാഴ്​ച. സ്വന്തം മണ്ണിലെ പിച്ചുകളിൽ ബാറ്റിങ്ങ്​ അതിശയം കാഴ്​ചവെക്കുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്​ പട തീ തുപ്പുന്ന ദക്ഷിണാഫ്രിക്കൻ പന്തുകൾക്കു മുന്നിൽ ശരിക്കും മുട്ടിടിക്കുകയായിരുന്നു. മൂന്നാം ടെസ്​റ്റിലെങ്കിലും ജയിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്​സ്​ വെറും  183 റൺസിന്​ ദക്ഷിണാഫ്രിക്ക മടക്കിക്കെട്ടി. വിരാട്​ കോഹ്​ലിയും ചേതേശ്വർ പുജാരയും നേടിയ അർധ സെഞ്ച്വറിയും വാലറ്റത്ത്​ ഭുവനേശ്വർ കുമാർ പൊരുതി നേടിയ 30 റൺസും മാത്രമാണ്​ ഇന്ത്യൻ ഇന്നിങ്​സിലെ ചെറുത്തുനിൽപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:third testmalayalam newssports newsCricket NewsSouthafricaIndia News
News Summary - ​Third test second day -Sports news
Next Story