ധാക്ക: െഎ.സി.സി വിലക്കിയ സിംബാബ്വെ ക്രിക്കറ്റ് ടീം സെപ്റ്റംബറിൽ ബംഗ്ലദേശിൽ നടക് കുന്ന ത്രിരാഷ്ട്ര ടൂർണമെൻറിൽ കളിക്കുമെന്നുറപ്പായി. െഎ.സി.സി നടത്തുന്ന ടൂർണമെൻറ ിൽ മാത്രമാണ് വിലക്ക് ബാധകമാകുകയുള്ളുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് വ്യാഴാഴ്ച വ്യക്തമാക്കി.
സെപ്റ്റംബർ 13 മുതൽ 24 വരെ നടക്കുന്ന ടുർണമെൻറിൽ അഫ്ഗാനിസ്താനാണ് മുന്നാമത്തെ ടീം. ക്രിക്കറ്റ് ബോർഡിെൻറ പ്രവർത്തനത്തിൽ സർക്കാർ അനധികൃത ഇടെപടൽ നടത്തുന്നുവെന്നാരോപിച്ച് ജൂലൈയിലാണ് െഎ.സി.സി സിംബാബ്വെയെ സസ്പെൻറ് ചെയ്തത്.