സഹീർ ഖാനും സഗരിക ഖഡ്ഗെയും വിവാഹിതരായി
text_fieldsമുംബൈ: മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനും ബോളിവുഡ് നടി സാഗരിക ഖഡ്ഗെയും വിവാഹിതരായി. ഇന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർചെയ്തത്. നവംബർ 27ന് മുംബൈ താജ് ഹോട്ടലിൽ സിനിമാ- ക്രിക്കറ്റ് മേഖലയിലുള്ളവർക്കായി വിരുന്ന് സംഘടിപ്പിക്കും. ഇൗ വർഷം ഏപ്രിലിലാണ് സാഗരികയെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം സഹീർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
ഷാറൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യയിലൂടെയാണ് സാഗരിക ശ്രദ്ധ നേടിയത്. 2011ലെ ലോകക്കപ്പ് വിജയം ഇന്ത്യക്ക് നേടി കൊടുക്കുന്നതിന് സുപ്രധാന പങ്കുവഹിച്ചത് പരമ്പരയിലാകെ 21 വിക്കറ്റ് നേടിയ സഹീർ ഖാനായിരുന്നു. മോശം േഫാമും പരിക്കും മൂലം 2015 ലാണ് ഇന്ത്യയുടെ ഇടംകൈയൻ ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. അതിനകം 92 ടെസ്റ്റുകളിൽ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളിൽ നിന്നായി 282 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യക്കായി 17 T20യും കളിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
