Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിയെ കല്യാണത്തിന് വിളിക്കാൻ യുവരാജെത്തി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് തൻെറ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. അമ്മ ഷബ്നത്തിനൊപ്പം ഇന്നലെ പാർലമെൻറിലെത്തിയാണ് യുവരാജ് മോദിയെ കണ്ടത്. ഏഴ് മിനിറ്റാണ് പ്രധാനമന്ത്രിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി മോദിയെ ക്ഷണിച്ചെന്നും അദ്ദേഹത്തിന് ക്ഷണക്കത്തിന് പുറമേ ചോക്ലേറ്റും ഡ്രൈ ഫ്രൂട്ടും കൈമാറിയതായും യുവി വെളിപ്പെടുത്തി.
#WATCH Cricketer Yuvraj Singh meets Prime Minister Narendra Modi in Parliament, invites PM for his wedding pic.twitter.com/Au8mX30zqK
— TIMES NOW (@TimesNow) November 24, 2016
യുവിയുടെ സുഹൃത്ത് ഹർഭജൻെറ കല്യാണത്തിൽ നേരത്തേ മോദി പങ്കടെുത്തിരുന്നു. യുവി അമ്മക്കൊപ്പം പാർലമെൻറിലേക്ക് പോകുന്ന ചിത്രങ്ങൾ ഇന്നലെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. നടിയും മോഡലുമായ ഹസൽ കീച് ആണ് യുവിയുടെ വധു. ഈ മാസം 29ന് ചണ്ഡീഗഡിലാണ് വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
