കൊളംബോ: ദക്ഷിണേഷ്യയിലെ കൗമാരതാരങ്ങളുടെ കായിക വളർച്ച ലക്ഷ്യമിട്ട് യൂനിസെഫ് ഒരുക്കുന്ന കാമ്പയിന് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് നേതൃത്വം നൽകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ പിന്തുണയോടെ നടപ്പാക്കുന്ന കാമ്പയിനിെൻറ ഉദ്ഘാടനം യുവരാജ് സിങ് നിർവഹിച്ചു.
ദക്ഷിണേഷ്യയിൽ 340 ദശലക്ഷം കൗമാരക്കാരുണ്ടെന്നും ഇവരിൽ പലർക്കും കഴിവുണ്ടെങ്കിലും അവസരങ്ങളുടെ അഭാവം മൂലം ഒരിടത്തും എത്താൻ കഴിയുന്നില്ലെന്നും യുവരാജ് പറഞ്ഞു. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജനുവരിയിൽ ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇതിെൻറ പ്രചാരണങ്ങൾ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് സൗഹൃദ മത്സരങ്ങളും നടത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 10:53 PM GMT Updated On
date_range 2017-12-06T04:23:26+05:30കൗമാര കായിക വളർച്ച; യൂനിസെഫ് കാമ്പയിന് യുവരാജ് നേതൃത്വം നൽകും
text_fieldsNext Story