Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപന്ത്​ അതുല്യ പ്രതിഭ...

പന്ത്​ അതുല്യ പ്രതിഭ –യുവരാജ്

text_fields
bookmark_border
പന്ത്​ അതുല്യ പ്രതിഭ –യുവരാജ്
cancel
മുംബൈ: ഋ​ഷ​ഭ്​ പ​ന്ത്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ അ​തു​ല്യ പ്ര​തി​ഭ​യാ​ണെ​ന്നും ശ്ര​ദ്ധ​യോ​ടെ വ​ള​ർ​ത്തി​ യെ​ടു​ത്താ​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി ഏ​െ​റ​ക്കാ​ലം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​ൻ കെ​ൽ​പു​ള്ള താ​ ര​മാ​യി മാ​റു​മെ​ന്നും യു​വ​രാ​ജ്​ സി​ങ്. ​െഎ.​പി.​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി കാ​പി​റ്റ​ൽ ​സി​നു വേ​ണ്ടി 27 പ​ന്തി​ൽ 78 റ​ൺ​സു​മാ​യി ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്​ കാ​ഴ്​​ച​വെ​ച്ച പ​ന്തി​നെ മ​ത്സ​ര​ശേ​ഷം അ​ഭി​ന​ന്ദി​ക്കു​ക​യാ​യി​രു​ന്നു മും​ബൈ താ​ര​മാ​യ യു​വ​രാ​ജ്.

മ​ത്സ​ര​ത്തി​ൽ യു​വ​രാ​ജും അ​ർ​ധ സെ​ഞ്ച്വ​റി (35 പ​ന്തി​ൽ 53) നേ​ടി​യെ​ങ്കി​ലും ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഡ​ൽ​ഹി​ക്കാ​യി പ​ന്തി​നൊ​പ്പം കോ​ളി​ൻ ഇ​ൻ​ഗ്രാം (32 പ​ന്തി​ൽ 47), ശി​ഖ​ർ ധ​വാ​ൻ (36 പ​ന്തി​ൽ 43) എ​ന്നി​വ​രും തി​ള​ങ്ങി​യ​തോ​ടെ ടീം 213 ​റ​ൺ​സ​ടി​ച്ചു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ യു​വ​രാ​ജി​േ​ൻ​റ​ത്​ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​യ​തോ​ടെ മും​ബൈ 176ന്​ ​ഒാ​ൾ​ഒൗ​ട്ടാ​യി. ​െഎ.​പി.​എ​ല്ലി​ൽ തോ​റ്റു​ തു​ട​ങ്ങു​ന്ന​വ​രെ​ന്ന പേ​രു​ള്ള ടീ​മു​ക​ളു​ടെ പോ​രി​ൽ ഡ​ൽ​ഹി​ക്ക്​ 37 റ​ൺ​സ്​ ജ​യം.

‘‘പ​ന്ത്​ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലും പ​ന്തി​േ​ൻ​റ​ത്​ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​യി​രു​ന്നു. ടെ​സ്​​റ്റി​ലും അ​വ​ൻ ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. ഇ​ത്ര ചെ​റി​യ പ്രാ​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലും ആ​സ്​​ട്രേ​ലി​യ​യി​ലും ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി നേ​ടു​ക​യെ​ന്ന​ത്​ ചി​ല്ല​റ കാ​ര്യ​മ​ല്ല’’ -യു​വ​രാ​ജ്​ ചൂ​ണ്ടി​ക്കാ​ട്ടി. നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​യു​ടെ വി​ക്ക​റ്റ്​ പെ​െ​ട്ട​ന്ന്​ ന​ഷ്​​ട​മാ​യ​തും പി​ന്നീ​ട്​ ഇ​ട​ക്കി​ടെ വി​ക്ക​റ്റു​ക​ൾ വീ​ണ​തു​മാ​ണ്​ ഡ​ൽ​ഹി​ക്കെ​തി​രെ മും​ബൈ​ക്ക്​ തി​രി​ച്ച​ടി​യാ​യ​തെ​ന്ന്​ യു​വ​രാ​ജ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രി​ക്ക​റ്റ്​ ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ ക​ളി തു​ട​രു​ന്ന​തെ​ന്നും സ​മ​യ​മാ​യെ​ന്ന്​ തോ​ന്നി​യാ​ൽ പാ​ഡ്​ അ​ഴി​ക്കു​മെ​ന്നും 37കാ​ര​ൻ പ​റ​ഞ്ഞു. ‘‘ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഉ​യ​ർ​ച്ച​താ​ഴ്​​ച​ക​ളു​ടേ​താ​യി​രു​ന്നു. എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന സ​മ​യം. പ​ക്ഷേ, ഉ​ള്ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്ന​പ്പോ​ൾ ഇ​പ്പോ​ഴും ഞാ​ൻ ക​ളി ആ​സ്വ​ദി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യി’’ -യു​വ​രാ​ജ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singhmalayalam newssports newsCricket Newsipl 2019
News Summary - yuvraj singh- IPL 2019- sports news
Next Story