ഇപ്പോൾ മനസ്സിലായില്ലേ.. നാല് ദിവസം കൊണ്ട് കളി തീർക്കാനുള്ള കാരണം
text_fieldsമൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വിജയത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നേരെ പോയത് തൊട്ടടുത്ത് നടക്കുന്ന യുവരാജിൻെറ കല്യാണവീട്ടിലേക്കായിരുന്നു. നാലാം ദിനം തന്നെ ടെസ്റ്റ് വിജയിക്കാനായ സംഘത്തിന് ഇരട്ടി ആഹ്ലാദം പകരുന്നതായിരുന്നു യുവിയുടെ വിവാഹ സൽക്കാരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ പേരും ചടങ്ങിനെത്തിയിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ പ്രശസ്ത ഗായകൻ രഞ്ജിത് ബാവയുടെ പഞ്ചാബി പാട്ടിനൊപ്പം ഡാൻസ് ചെയ്ത് രംഗം കൊഴുപ്പിച്ചു. നേരത്ത ഹർഭജൻെറ കല്യാണവീട്ടിലും താനൊരു നല്ല ഡാൻസറാണെന്ന് വിരാട് തെളിയിച്ചിരുന്നു.
It was nice to catch up with @MohammadKaif at @YUVSTRONG12 wedding. Congratulations Yuvi!Wishing u happiness! pic.twitter.com/MW5b9H2poi
— Anil Kumble (@anilkumble1074) November 29, 2016
34-കാരനായ യുവരാജ് സിങും 29-കാരിയായ ഹസൽ കീച്ചും തമ്മിലുള്ള വിവാഹം ചണ്ഡീഗഡിൽ വെച്ചാണ് നടക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം തനിക്കുണ്ടാവണമെന്ന് യുവി അഭ്യർത്ഥിച്ചു. ബുധനാഴ്ച ഫത്തേഗഢ് സാഹിബിൽ വെച്ചാണ് വിവാഹം നടക്കുക. കൂടാതെ ഡിസംബർ അഞ്ചിന് ഗോവയിൽ വെച്ച് ഹിന്ദുമതാചാര പ്രകാരവും ഇരുവരും വിവാഹിതരാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
