ഇപ്പോഴത്തെ പിേള്ളർക്ക് ബഹുമാനമില്ല –യുവരാജ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതുതലമുറക്ക് സീനിയർ താരങ്ങളോട് ബഹുമാന മോ വേണ്ടത്ര അച്ചടക്കമോ ഇല്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. നിലവിലെ ടീമിൽ രോ ഹിത് ശർമയും വിരാട് കോഹ്ലിയും മാത്രമാണ് സീനിയർ താരങ്ങളായി ഉള്ളത്. സമൂഹ മാധ്യമ ങ്ങളുടെ സ്വാധീനം യുവതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. ഇന്ത്യൻ താരം രോഹിത് ശർമയുമായുള്ള ഇസ്റ്റ്ഗ്രാം ചാറ്റിലാണ് യുവരാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തങ്ങൾ ടീമിലെത്തുേമ്പാൾ ഒരുപാട് സീനിയർതാരങ്ങൾ ഉണ്ടായിരുന്നതിനാൽ അച്ചടക്കവും ഭയവും ഉണ്ടായിരുന്നതായും മുൻകാല വെടിക്കെട്ട് ബാറ്റ്സ്മാൻ പറഞ്ഞു. ചാനൽ ഷോയിൽ ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പറഞ്ഞതുപോലെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തങ്ങളുടെ കാലത്താണെങ്കിൽ സംഭവിക്കില്ലായിരുന്നു.
യുവരാജിെൻറ അഭിപ്രായങ്ങളോട് രോഹിത് കാര്യമായി പ്രതികരിച്ചില്ല. ഇപ്പോൾ ടീം കുറച്ചുകൂടി അന്തരീക്ഷം ലളിതമായതായും നിരന്തരം അഞ്ചോ-ആറോ ജൂനിയർ താരങ്ങളോട് സംസാരിക്കുണ്ടെന്നും രോഹിത് പറഞ്ഞു.
