പതിനായിരം ഖാൻ
text_fieldsകറാച്ചി: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിെൻറ മൂന്നാം ദിനം ഒാഫ്സ്പിന്നർ റോസ്റ്റൺ ചെയ്സിെൻറ പന്തിൽ സിംഗിളെടുത്ത് പാക് വെറ്ററൻ ക്രിക്കറ്റ് താരം യൂനിസ് ഖാൻ, തെൻറ സഹതാരങ്ങൾക്ക് തിരുത്താനാകാത്ത ഒരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 തികക്കുന്ന ആദ്യ പാക്താരം.
സെബീന പാർക്കിലെ മത്സരത്തിൽ 39ാം റൺസ് നേടിയപ്പോഴായിരുന്നു പാക് ക്രിക്കറ്റിലെ സുവർണ നേട്ടം യൂനിസ് ഖാൻ സ്വന്തമാക്കിയത്.
ഒരു പുഞ്ചിരിയിലൂടെ യൂനിസ് ഖാൻ മാനത്തേക്ക് നോക്കി, പിന്നീട് തെൻറ സഹതാരങ്ങൾക്കുേനരെ കൈ ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. 115ാം മത്സരത്തിൽ 207ാം ഇന്നിങ്സിലാണ് ഖാൻ 10,000 തികച്ചത്.വിൻഡീസ് ടൂർണമെേൻറാടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന യൂനിസ് ഖാന് ഇതോടെ െപാൻതിളക്കത്തോടെ പടിയിറങ്ങാം.
ടെസ്റ്റിൽ 34 സെഞ്ച്വറിയും 33 അർധസെഞ്ച്വറിയും നേടിയിട്ടുള്ള യൂനിസ് ഖാൻ 2000ത്തിൽ റാവൽപിണ്ടിയിൽ ശ്രീലങ്കക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. വിൻഡീസിനെതിരായ മത്സരത്തിൽ 56 റൺസെടുത്ത താരം ഷാനോൺ ഗബ്രിയേലിെൻറ പന്തിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
