ഐ.സി.സി ലോക ഇലവനും വിൻഡീസ് ടീമുമായുള്ള ചാരിറ്റി മത്സരത്തിൽ താരമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻറേറ്ററുമായ നാസ്സർ ഹുസൈൻ. കമൻററി ബോക്സ് വിട്ട് ഫീൽഡിലിറങ്ങിയാണ് അദ്ദേഹം കമൻററി നടത്തിയത്.

സ്ലിപ്പിൽ കീപ്പർക്ക് തൊട്ട് പിറകിൽ നിന്നും അമ്പയർക്ക് പിറകിൽ നിന്നുമുള്ള നാസ്സറിൻെറ കമൻററിക്ക് ക്രിക്കറ്റ് ലോകത്തിൻെറ കൈയടി ലഭിച്ചു. കരീബിയൻ ദ്വീപിലുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന അഞ്ച് സ്റ്റേഡിയങ്ങൾ പുനർനിർമിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൻെറ ഇടവേളകളിൽ താരങ്ങളുമായി സംസാരിക്കാനും നാസ്സർ ഹുസൈൻ മറന്നില്ല.
