ലോകകപ്പ്: റസലും ഗെയ്ലും വിൻഡീസ് ടീമിൽ, നരെയ്ൻ, പൊള്ളാഡ് പുറത്ത്
text_fieldsആൻറിഗ്വ: സീനിയർ താരങ്ങളായ ക്രിസ് ഗെയ്ലിനെയും ആന്ദ്രെ റസലിനെയും ഉൾപ്പെടുത്തി ല ോകകപ്പിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ജാസൺ ഹോൾഡർ തന്നെയാണ് ക്യാപ്റ്റൻ. അതേസമയം, കീറൺ പൊള്ളാഡും സുനിൽ നരെയ്നും 15 അംഗ ടീമിൽ നിന്നും പുറത്തായി. െഎ.പി.എല്ലിൽ കൊൽക്കത്തക്കായി വൻ ഫോമിൽ ബാറ്റുവീശുന്ന റസൽ കഴിഞ്ഞവർഷം ജൂലൈയിലാണ് അവസാനമായി ഏകദിനം കളിച്ചത്. ഗെയ്ലിെൻറ അഞ്ചാം ലോകകപ്പായിരിക്കും ഇത്. എവിൻ ലൂയിസ് ഒാപണിങ് കളിക്കും. ആഷ്ലി നേഴ്സാണ് ഏക സ്പെഷലിസ്റ്റ് സ്പിന്നർ.
ടീം: ജാസൺ ഹോൾഡർ (ക്യാപ്റ്റൻ), ആന്ദ്രെ റസൽ, കീമർ റോച്ച്, ആഷ്ലി നേഴ്സ്, നികോളസ് പ്യൂരാൻ, കാർലോസ് ബ്രാത്ത്വൈറ്റ്, ഒഷാനെ തോമസ്, ക്രിസ് ഗെയ്ൽ, ഷെയ് ഹോപ്, ഡാരൻ ബ്രാവോ, ഷാനോൺ ഗബ്രിയേൽ, എവിൻ ലൂയിസ്, ഷിൽഡൺ കോെട്രൽ, ഫാബിയാൻ അലെൻ, ഷിംറോൻ ഹെറ്റ്മെയർ.
