നോട്ടിങ്ഹാം: ഇത് ഏകദിന മത്സരം തന്നെയായിരുന്നോ? അതോ ട്വൻറി20യോ? ട്രെൻറ്ബ്രി ഡ്ജ് സ്റ്റേഡിയത്തിൽ ലോകകപ്പിലെ രണ്ടാം മത്സരം കാണാനെത്തിയവർ അതിശയിച്ചുകാണും. അതിൽ അവരെ കുറ്റംപറയാനുമാവില്ല. കാരണം, മത്സരം നീണ്ടുനിന്നത് കേവലം 35.2 ഒാവർ മാത്രം. ഒ രു ട്വൻറി20 മത്സരത്തിെൻറ സമയത്തിനുമുമ്പ് കളി അവസാനിക്കുകയും ചെയ്തു. ലോകകപ്പ ിലെ തങ്ങളുടെ ആദ്യ കളിയിൽ പാകിസ്താനെതിരെ ഏഴു വിക്കറ്റിെൻറ ആധികാരിക ജയവുമായി വിൻഡീസ് തുടക്കം കെേങ്കമമാക്കി. 50 ഒാവർ മത്സരമാണെന്നത് വിസ്മരിച്ച് ട്വൻറി20 ശൈലിയിൽ കളിക്കാൻ ശ്രമിച്ച പാകിസ്താനെ തരിപ്പണമാക്കുകയായിരുന്നു കരീബിയൻ പട. ബാറ്റിങ്ങിെൻറ അടിസ്ഥാന പാഠങ്ങൾ മറന്ന പാകിസ്താൻ 21.4 ഒാവറിൽ 105ന് ഒാൾഒൗട്ടായപ്പോൾ വിൻഡീസ് 13.4 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി കഴിച്ചു.

നാലു വിക്കറ്റുമായി പാക് ബാറ്റിങ്ങിനെ തകർക്കുന്നതിൽ മുന്നിൽ നിന്ന ഒാഷെയ്ൻ തോമസാണ് പ്ലെയർ ഒാഫ് ദ മാച്ച്. ക്യാപ്റ്റൻ ജാസൻ ഹോൾഡർ മൂന്നു വിക്കറ്റ് പിഴുതപ്പോൾ ആന്ദ്രെ റസൽ രണ്ടും ഷെൽഡൻ കോട്രൽ ഒന്നും വിക്കറ്റെടുത്തു. ടീമിലുണ്ടായിരുന്ന സ്പിന്നർ ആഷ്ലി നഴ്സിന് ബൗൾ ചെയ്യേണ്ടിവന്നതേയില്ല. കടുത്ത ഷോർട്ട് ബാൾ ആക്രമണത്തിലൂടെയാണ് വിൻഡീസ് പേസർമാർ പാക് ബാറ്റിങ്ങിെൻറ നടുവൊടിച്ചത്. 22 റൺസ് വീതമെടുത്ത ഫഖർ സമാനും ബാബർ അസമുമാണ് പാകിസ്താെൻറ ടോപ്സ്കോറർമാർ.
വഹാബ് റിയാസും (18) മുഹമ്മദ് ഹഫീസുമാണ് (16) രണ്ടക്കം കണ്ട മറ്റുള്ളവർ. ഇമാമുൽ ഹഖ് (2), ഹാരിസ് സുഹൈൽ (8), ക്യാപ്റ്റൻ സർഫ്രാസ് അഹ്മദ് (8), ഇമാദ് വസീം (1), ശദാബ് ഖാൻ (0), മുഹമ്മദ് ആമിർ (3*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് (34 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 50) വിൻഡീസിെൻറ ജയം വേഗത്തിലാക്കിയത്. ഷായ് ഹോപും (11) ഡാരൻ ബ്രാവോയും (0) തിളങ്ങിയില്ല. മൂവരെയും ഇടംകൈയൻ പേസർ ആമിറാണ് മടക്കിയത്. അതിവേഗം സ്കോർ ചെയ്ത നികോളസ് പൂരാനും (19 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 34*) ഷെംറോൺ ഹെറ്റ്മെയറും (7*) ടീമിനെ ജയത്തിലേക്ക് നയിച്ചു.

സ്കോർബോർഡ്
പാകിസ്താൻ: ഇമാം സി ഹോപ് ബി കോട്രൽ 2, സമാൻ ബി റസൽ 22, അസം സി ഹോപ് ബി തോമസ് 22, സുഹൈൽ സി ഹോപ് ബി റസൽ 8, സർഫ്രാസ് സി ഹോപ് ബി ഹോൾഡർ 8, ഹഫീസ് സി േകാട്രൽ ബി തോമസ് 16, വസീം സി ഗെയ്ൽ ബി ഹോൾഡർ 1, ശദാബ് എൽ.ബി.ഡബ്ല്യു ബി തോമസ് 0, ഹസൻ അലി സി കോട്രൽ ബി ഹോൾഡർ 1, റിയാസ് ബി തോമസ് 18, ആമിർ നോട്ടൗട്ട് 3, എക്സ്ട്ര 4, ആകെ 21.4 ഒാവറിൽ 105ന് ഒാൾഒൗട്ട്. വിക്കറ്റ് വീഴ്ച: 1/17, 2/35, 3/45, 4/62, 5/75, 6/77, 7/78, 8/81, 9/83, 10-105.
ബൗളിങ്: കോട്രൽ 4 0 18 1 ഹോൾഡർ 5 0 42 3 റസൽ 3 1 4 2 ബ്രാത്വെയ്റ്റ് 4 0 14 0 തോമസ് 5.4 0 27 4.
വെസ്റ്റിൻഡീസ്: ഗെയ്ൽ സി ശദാബ് ബി ആമിർ 50, ഹോപ് സി ഹഫീസ് ബി ആമിർ 11, ഡാരൻ ബ്രാവോ സി അസം ബി ആമിർ 0, പൂരാൻ നോട്ടൗട്ട് 34, ഹെറ്റ്മെയർ നോട്ടൗട്ട് 7, എക്സ്ട്ര 6, ആകെ 13.4 ഒാവറിൽ മൂന്ന് വിക്കറ്റിന് 108.
വിക്കറ്റ് വീഴ്ച: 1/36, 2/46, 3/77. ബൗളിങ്: ആമിർ 6 0 26 3 ഹസൻ അലി 4 0 39 0 റിയാസ് 3.4 1 40 0.