Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്:...

ലോകകപ്പ്: ഒാസീസിനെതിരെ ഇന്ത്യക്ക്​ 36 റൺസ്​ വിജയം

text_fields
bookmark_border
team-india
cancel

ല​ണ്ട​ൻ: കെന്നിങ്ടൺ ഒാവലിൽ മൂടിനിന്ന മഴമേഘങ്ങൾക്കുകീഴെ റൺമഴ പെയ്യിച്ച് ടീം ഇന്ത്യ കങ്കാരുപ്പടയെ മുക്കി. അവസ ാനം വരെ പൊരുതിനിന്ന ഒസീസിനെ 36 റൺസിനാണ് തോൽപ്പിച്ചത്. ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വാ​ളെ ​ടു​ത്ത​വ​രെ​ല്ലാം വെ​ളി​ച്ച​പ്പാ​ടാ​യ പോ​ലെ​യാ​യി​ര​ുന്നു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​രു​ടെ പ്ര​ക​ട​നം. ഒാ​പ​ണ​ർ ശി​ഖ​ർ ധ​വാ​െൻറ സെ​ഞ്ച്വ​റി​യു​ടെ​യും (117) ക്യാ​പ്്റ്റ​ൻ വി​രാ​ട് കോ​ഹ്​​ലി​യു​ടെ​യും (82) രോ​ഹി​ത് ശ​ ർ​മ​യു​ടെ​യും (57) അ​ർ​ധ​ സെ​ഞ്ച്വ​റി​യു​ടെ​യും ബ​ല​ത്തി​ൽ ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്്ട​ത്തി​ൽ 352 റ​ൺ​സി ​​െൻറ കൂ​റ്റ​ൻ വിജയലക്ഷ്യമാണ് ഒസീസിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 50 ഒാവറിൽ 316 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ക​രു​ത​ലോ​ടെ​യാ​ണ് തു​ ട​ങ്ങി​യ​ത്. ഒ​രു വ​ശ​ത്ത് ധ​വാ​ൻ ആ​ക്ര​മി​ച്ച് ക​ളി​ക്കു​മ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു രോ​ഹി​തി​െൻറ ബാ​റ്റി​ങ്. ആ​ദ്യ 10 ഓ​വ​റി​ൽ 42 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ടീം ​സ്കോ​ർ.

ക​രു​ത​ലോ​ടെ നി​ല​യു​റ​പ്പി​ച്ച രോ​ഹി​ത് ആ​ക്ര​മ​ണ മൂ​ഡി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ടീം ​സ്കോ​ർ കു​തി​ക്കാ​ൻ തു​ട​ങ്ങി. 19 ഒാ​വ​റി​ൽ 100 ക​ട​ന്നു. 23ാം ഒാ​വ​റി​ൽ ന​താ​ൻ കോ​ൾ​ട്ട​ർ നൈ​ലി​െൻറ പു​റ​ത്തേ​ക്കു​ള്ള പ​ന്തി​ൽ ബാ​റ്റ്് വെ​ച്ച് വി​ക്ക​റ്റ്​ കീ​പ്പ​ർ അ​ല​ക്​​സ്​ കാ​രി​ക്ക് ക്യാ​ച്ച് ന​ൽ​കി രോ​ഹി​ത് മ​ട​ങ്ങു​മ്പോ​ൾ ടീം ​സ്കോ​ർ 127 ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​യ​ക​ൻ കോ​ഹ്​​ലി ക്രീ​സി​ലെ​ത്തി​യ​തോ​ടെ സ്കോ​ർ അ​തി​വേ​ഗ​മു​യ​ർ​ന്നു. മി​ന്നും ഫോ​മി​ലു​ള്ള മി​ച്ച​ൽ സ്​​റ്റാ​ർ​കി​നെ​യും നൈ​ലി​നെ​യും മാ​ർ​ക​സ്​ സ്​​റ്റോ​യ്​​നി​സി​നെ​യും ക​ണ​ക്ക​റ്റ് ശി​ക്ഷി​ച്ചു. സ്​​റ്റോ​യ്​​നി​സ് എ​റി​ഞ്ഞ 33ാം ഒാ​വ​റി​ൽ ധ​വാ​ൻ ഏ​ക​ദി​ന ക​രി​യ​റി​ലെ 17ാം സെ​ഞ്ച്വ​റി ക​ട​ന്നു. ടീം ​സ്കോ​ർ 220 നി​ൽ​ക്കെ സ്​​റ്റാ​ർ​കി​ന് വി​ക്ക​റ്റ് ന​ൽ​കി​യാ​ണ് ധ​വാ​ൻ മ​ട​ങ്ങി​യ​ത്. 109 പ​ന്തി​ൽ നി​ന്ന് 14 ബൗ​ണ്ട​റി​ക​ളു​ൾ​പ്പെ​ടെ 117 റ​ൺ​സാ​യി​രു​ന്നു ധ​വാ​െൻറ സ​മ്പാ​ദ്യം.

രാ​ഹു​ലി​നെ​യും ധോ​ണി​യെ​യും മ​റി​ക​ട​ന്ന് ക്രീ​സി​ലെ​ത്തി​യ ഹ​ർ​ദി​ക് പാ​ണ്ഡ്യ ത‍​െൻറ വ​ര​വി​െൻറ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്ര​ക​ട​നം. മൂ​ന്നു സി​ക്സും നാ​ല് ഫോ​റു​മു​ൾ​പ്പെ​ടെ 27 പ​ന്തി​ൽ 48 റ​ൺ​സെ​ടു​ത്ത് പാ​റ്റ്​ ക​മ്മി​ൻ​സി​ന് വി​ക്ക​റ്റ് ന​ൽ​കി പാ​ണ്ഡ്യ മ​ട​ങ്ങു​മ്പോ​ൾ ടീം ​സ്കോ​ർ 300 ക​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ധോ​ണി 14 ബാ​ളി​ൽ 27 റ​ൺ​സെ​ടു​ത്ത് അ​വ​സാ​ന ഒാ​വ​റി​ൽ സ്​​റ്റോ​ണി​സി​ന് വി​ക്ക​റ്റ് ന​ൽ​കി. ക​ളി​തീ​രാ​ൻ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ 77 പ​ന്തി​ൽ 87 റ​ൺ​സെ​ടു​ത്ത കോ​ഹ്​​ലി​യും മ​ട​ങ്ങി. ലോ​കേ​ഷ്​ രാ​ഹു​ൽ പു​റ​ത്താ​കാെ​ത മൂ​ന്നു പ​ന്തി​ൽ നി​ന്ന് 11 റ​ൺ​സെ​ടു​ത്തു. അ​വ​സാ​ന 10 ഒാ​വ​റി​ൽ ഇ​ന്ത്യ 116 റ​ൺസാണ് അടിച്ചു​കൂ​ട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒസീസ് അതീവ പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. ഒാപണർമാരായ ഡേവിഡ് വാർണർ (56), ആരോൺഫിഞ്ച് (36) എന്നിവർ ചേർന്ന്​ മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്്റ്റീവൻ സ്മിത്ത് (65), ഉസ്മാൻ കവാജ(42), അലക്്സ് കാരി (55) എന്നിവർ ചേർന്ന് ചെറുത്തുനിന്നെങ്കിലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും ബുവനേശ്വറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ചഹലും ചേർന്ന് കളി വരുതിയിലാക്കുകയായിരുന്നു.

സ്​കോർ ബോർഡ്​
ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ സി ​കാ​രി ബി ​കോ​ൾ​ട്ട​ർ നൈ​ൽ 57, ശി​ഖ​ർ ധ​വാ​ൻ സി ​ലി​യോ​ൺ ബി ​സ്​​റ്റാ​ർ​ക് 117, വി​രാ​ട് കോ​ഹ്​​ലി സി ​ക​മ്മി​ൻ​സ് ബി ​സ്​​റ്റോ​ണി​സ് 82, ഹ​ർ​ദി​ക് പാ​ണ്ഡ്യ സി ​ഫി​ഞ്ച് ബി ​ക​മ്മി​ൻ​സ് 48, മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി സി&​ബി സ്​​റ്റോ​ണി​സ് 27, ലോ​കേ​ഷ് രാ​ഹു​ൽ നോ​ട്ടൗ​ട്ട് 11, കേ​ദാ​ർ യാ​ദ​വ് 0 നോ​ട്ടൗ​ട്ട്. എ​ക്സ്​​ട്രാ​സ് 10. ആ​കെ 50 ഒാ​വ​റി​ൽ 352/5.
വി​ക്ക​റ്റ് വീ​ഴ്ച 1-127 , 2-220, 3-301, 4-338 , 5-348
ബൗ​ളി​ങ്: ആ​സ്ട്രേ​ലി​യ: ക​മ്മി​ൻ​സ് 10-0-55-1, സ്​​റ്റാ​ർ​ക് 10-0-74-1, കോ​ൾ​ട്ട​ർ നൈ​ൽ 10-0-63-1, മാ​ക്സ്​​വെ​ൽ 7-0-45-0, സാം​ബ 6-0-50-0, സ്​​​റ്റോ​ണി​സ് 7-0-62-2
ആസ്ട്രേലിയ : ഡേവിഡ് വാർണർ സി കുമാർ ബി ചാഹൽ 56, ആരോൺ ഫിഞ്ച് റണ്ണൗട്ട് യാദവ്/പാണ്ഡ്യ 36, സ്്റ്റീവൻ സ്മിത്ത് എൽ.ബി.ഡബ്ല്യൂ കുമാർ 69, ഉസ്മാൻ കവാജ ബി ബുംറ 42,
മാക്സ്​വെൽ സി ജദേജ ബി ചാഹൽ 28, സ്​​റ്റോ​യ്​​നിസ് ബി കുമാർ 0, അലക്സ് കാരി നോട്ടൗട്ട് 55, കോൾട്ടർ നൈൽ സി കോഹ്​ലി ബി ബുംറ 4, കമ്മിൻസ് സി ധോണി ബി ബുംറ 8, മിച്ചൽ സ്്റ്റാർക് റണ്ണൗട്ട് കുമാർ 3, സാംബ സി ജദേജ ബി കുമാർ 1. എക്സ്ട്രാസ് 14, ആകെ 50 ഒാവറിൽ 316/10.
വി​ക്ക​റ്റ് വീ​ഴ്ച 1-61, 2-133, 3-202, 36.4 ov), 4-238, 5-238, 6-244, 7-283, 8-300, 9-313, 10-316
ബൗളിങ്: ബുവനേശ്വർ കുമാർ 10^0^50^3, ജസ്പ്രിത് ബുംറ 10^1^61^3, ഹാർദിക് പാണ്ഡ്യ 10^0^68^0, കുൽദീപ് യാദവ് 9^0^55^0, ചാഹൽ 10^0^62^2, കേദാർ യാദവ് 1^0^14^0

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiateam indiamalayalam newssports newsCricket NewsICC World Cup 2019
News Summary - world cup cricket; india win by 36 runs- sports news
Next Story