Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.പി.എൽ കളിക്കരുതെന്ന് പറഞ്ഞു; റബാദ കേട്ടില്ല –ഡുപ്ലെസിസ്
text_fieldsbookmark_border
ലണ്ടൻ: ദക്ഷിണാഫ്രിക്കയുടെ കന്നിലോകകപ്പ് സ്വപ്നങ്ങൾ വീണുടഞ്ഞതിനുപിന്നാലെ പേസ ് ബൗളർ കാഗിസോ റബാദയെ വിമർശിച്ച് ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസിസ് രംഗത്ത്. കഴിഞ്ഞ സീസൺ െഎ.പി.എൽ കളിക്കുന്നതിൽ നിന്നും റബാദയെ തടയാൻ ശ്രമിച്ചിരുന്നതായാണ് നായകെൻറ വെളിപ്പെടുത്തൽ. ജോലിഭാരം റബാദയുടെ പ്രകടനത്തെ ബാധിച്ചോ എന്ന ചോദ്യത്തിനായിരുന്നു നായകെൻറ മറുപടി. റബാദയുൾെപ്പടെ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിശ്രമമുറപ്പാക്കി ലോകകപ്പിനൊരുങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
െഎ.പി.എൽ പാതി പിന്നിട്ട ശേഷം താരത്തെ മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും അതിനും സാധിച്ചിരുന്നില്ല. ഡൽഹി കാപിറ്റൽസിനായി 12 മത്സരങ്ങളിൽനിന്ന് 25 വിക്കറ്റ് വീഴ്ത്തിയ റബാദയെ പരിക്കേറ്റതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവിളിക്കുകയായിരുന്നു. പരിക്കുവലച്ച റബാദക്ക് ലോകകപ്പിൽ ഇതുവരെ ആറുമത്സരങ്ങളിൽനിന്നായി ആറുവിക്കറ്റുകൾ മാത്രമാണ് വീഴ്ത്താനായത്.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുമെന്ന് കരുതപ്പെട്ടിരുന്ന താരം നിറംമങ്ങിയത് ടീമിെൻറ പുറത്താവലിനും കാരണമായി. ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തിൽ 49 റൺസിന് തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സ്വപ്നങ്ങൾ പൊലിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story