ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) നടത്താൻ ഏഷ്യാ കപ്പ് മാറ്റിവെക്കരുതെന്ന് പാകിസ്താൻ ക്രിക്ക റ്റ് ബോർഡ്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കേണ്ട ഏഷ്യാ കപ്പ് മാറ ്റിവെക്കരുതെന്നും ഐ.പി.എല്ലിനായി ടൂർണമെൻറ് മാറ്റാനുള്ള നീക്കം തങ്ങൾ അംഗീകരിക്കില്ലെന്നും പി.സി.ബി സി.ഇ.ഒ വസീം ഖാൻ പറഞ്ഞു.
ഏഷ്യാ കപ്പ് നവംബർ, ഡിസംബർ മാസത്തേക്ക് മാറ്റാനായി സംസാരം നടക്കുന്നതായറിഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരുഅംഗ രാജ്യത്തിന് വേണ്ടി മാത്രമാണ് നിങ്ങൾ വഴിയൊരുക്കുന്നത്. അതിനെ ഞങ്ങൾ പിന്തുണക്കില്ല- ഖാൻ വ്യക്തമാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സിംബാബ്വെ ന്യൂസിലാൻഡ് ടീമുകൾ പാകിസ്താൻ സന്ദർശിക്കുന്നതിനാൽ ഇൗ സമയത്ത് ഏഷ്യാ കപ്പ് നടത്തുന്നത് തങ്ങൾക്ക് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഐ.പി.എൽ സീസൺ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. സ്ഥിതി ഗതികൾ അനുകൂലമായാൽ ഇൗ വർഷം അവസാനം ടൂർണമെൻറ് നടത്താനാകുമെന്നാണ് ബി.സി.സി.ഐ അധികൃതർ പ്രതീക്ഷ.