Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാപണിങിൽ 320 റ​ണ്‍സ്;...

ഒാപണിങിൽ 320 റ​ണ്‍സ്; ഇന്ത്യൻ വനിതകൾ റെക്കോർഡിട്ടു

text_fields
bookmark_border
ഒാപണിങിൽ 320 റ​ണ്‍സ്; ഇന്ത്യൻ വനിതകൾ റെക്കോർഡിട്ടു
cancel

കേപ് ടൗൺ: വ​നി​താ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കു ലോ​ക റെ​ക്കോ​ര്‍ഡുകൾ പെയ്തിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പോചെ ഫ്സ്ഫ്രുമിൽ ന​ട​ക്കു​ന്ന ച​തു​ര്‍രാ​ഷ്‌ട്ര ടൂ​ര്‍ണ​മെ​ന്‍റി​ൽ അയർലൻഡിനെതിരെ ഇന്ത്യൻ ഓപണർമാരായ ദീ​പ്തി ശ​ര്‍മ​യും പൂ​നം റൗ​ത്തും അടിച്ചെടുത്തത് 320 റ​ണ്‍സി​ന്‍റെ ലോ​ക റെക്കാ​ര്‍ഡ്. മത്സരത്തിൽ ഇന്ത്യ 249 റൺസിന്‍റെ വൻ ജയം സ്വന്തമാക്കുകയും ചെയ്തു. 

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 358 റ​ണ്‍സെടുത്തു. ഇന്ത്യയുടെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. 2004ൽ വെസ്റ്റിൻഡീസിനെതിരെയെടുത്ത 298 റൺസ് ഇതോടെ രണ്ടാമതായി. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 40 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. 

160 പ​ന്ത് നേ​രി​ട്ട് 188 റ​ണ്‍സെടുത്ത ​ദീ​പ്തി 27 ഫോ​റും ര​ണ്ടു സി​ക്‌​സും പ​റ​ത്തി. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 116 പ​ന്തി​ല്‍ 109 റ​ണ്‍സ് നേ​ടി​യ പൂ​നം ഔ​ട്ടാ​യി. ദീ​പ്തി-​പൂ​നം കൂ​ട്ടു​കെ​ട്ട് 45.3 ഓ​വ​റി​ലാ​ണ് പി​രി​ഞ്ഞ​ത്. 11 ഫോ​റാ​ണ് പൂ​നം പാ​യി​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ശി​ഖ പാ​ണ്ഡെ (27)യും സ്കോറുയർത്തി.

വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ബെലിൻഡ ക്ലാർക്കിന്റെ (229 നോട്ടൗട്ട്) പേരിലാണ്. ഡെൻമാർക്കിനെതിരെയായിരുന്നു ആസ്ട്രേലിയൻ താരത്തിൻെറ നേട്ടം. പരമ്പരയിൽ നേരത്തേ ഇന്ത്യൻ താരം ജുലാൻ ഗോസ്വാമി ഏകദിന വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women’s cricketIndia openers
News Summary - Women’s cricket: India openers put on a world record 320-run stand
Next Story