Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ട്വൻറി20...

വനിത ട്വൻറി20 ലോകകപ്പ്​: ഇന്ത്യ സെമിയിൽ

text_fields
bookmark_border
mithali_raj
cancel

ഗയാന: അയർലൻഡിനെ 52 റൺസിന്​ തോൽപിച്ച്​ വനിത ട്വൻറി20 ലോകകപ്പിൽ ഹർമൻപ്രീത്​ കൗറും സംഘവും സെമിയിൽ. ആദ്യം ബാറ്റുച െയ്​ത ഇന്ത്യ നിശ്ചിത ഒാവറിൽ ഉയർത്തിയ 145 റൺസി​നെതിരെ അയർലൻഡ്​ പൊരുതി നോക്കിയെങ്കിലും 93 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി രാധ റായുഡു മൂന്നും ദീപ്​തി ശർമ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ഇസെബെൽ ജോയ്​സാണ്​(33) അയർലൻഡി​​െൻറ ടോപ്​ സ്​കോറർ.

ഇതോടെ, മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച ഇന്ത്യ ആസ്​ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടിൽ പ്രവേശിച്ചു. നേരത്തെ, ന്യൂസിലൻഡിനെയും പാകിസ്​താനെയും ഇന്ത്യ തോൽപിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യ ആസ്​ട്രേലിയയെ നേരിടും. സ്​കോർ-ഇന്ത്യ: 145/^6(20 ഒാവർ), അയർലൻഡ്​: 93/8(20 ഒാവർ).

മിതാലി രാജി​​െൻറ (51) അർധസെഞ്ച്വറി മികവിലാണ്​ ഇന്ത്യ മികച്ച സ്​കോറിലേക്കെത്തിയത്​. ടോസ്​ നേടിയ അയർലൻഡ്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺമാരായ മിതാലി രാജും സ്​മൃതി മന്ദാനയും ഇന്ത്യക്ക്​ മികച്ച തുടക്കം നൽകി. 67 റൺസി​​െൻറ പാട്​ണർഷിപ്പിനൊടുവിൽ സ്​മൃതി മന്ദാനയെ (33) പുറത്താക്കി കിം ഗ്രെയ്​താണ്​ അയർലൻഡി​ന്​ ആദ്യ വിക്കറ്റൊരുക്കുന്നത്​.

കൂറ്റൻ സ്​കോറിലേക്ക്​ ഇന്ത്യ നീങ്ങുമെന്ന്​ തോന്നിച്ച മത്സരത്തിൽ ആദ്യ വിക്കറ്റ്​ പോയതിനു പിന്നാലെ ഒാരോരുത്തരായി പെ​െട്ടന്ന്​ മടങ്ങി. അർധസെഞ്ച്വറിയിലേക്ക്​ നീങ്ങിയ മിതാലിക്ക്​ പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ജെമീമ ​ (18), ഹർമൻപ്രീത്(7), വേദ കൃഷ്​ണമൂർത്തി (9), ഹേമലത (4) എന്നിവർക്കും അവസാനത്തിൽ തിളങ്ങാനായില്ല. 19ാം ഒാവറിലാണ്​ മിതാലി പുറത്താവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsWomen's Twenty20 World Cup
News Summary - Women's Twenty20 World Cup India to Semi -Sports News
Next Story