Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാസീസിനെ തകർത്ത ഇന്ത്യ...

ഒാസീസിനെ തകർത്ത ഇന്ത്യ ഗ്രൂപ്​ ജേതാക്കൾ

text_fields
bookmark_border
smriti-mandhana
cancel
camera_alt??? ????????? ????? ??????? ?????????? ?????????

പ്രൊവിഡൻസ്​: കരുത്തരായ ആസ്​ട്രേലിയയെ തകർത്ത ഇന്ത്യ വനിത ​ട്വൻറി20 ലോകകപ്പിൽ ഗ്രൂപ്​ ബി ജേതാക്കളായി. ക്വാർട്ടർ ഉറപ്പിച്ച ടീമുകളുടെ ​േപാരാട്ടത്തിൽ 48 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 167 റൺസെടുത്തപ്പോൾ ആസ്​ട്രേലിയയുടെ പോരാട്ടം 119ൽ അവസാനിച്ചു. ഇതോടെ ഗ്രൂപിലെ എല്ലാ കളികളും ജയിച്ച ഇന്ത്യക്ക്​ എട്ട്​ പോയൻറായി.

തകർപ്പൻ അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഒാപണർ സ്​മൃതി മന്ദാനയുടെ (55 പന്തിൽ 83) കരുത്തിലാണ്​ ഇന്ത്യ മികച്ച സ്​കോറുയർത്തിയത്​. മൂന്ന്​ സിക്​സും ഒമ്പത്​ ഫോറമുടക്കമായിരുന്നു ഇടംകൈയൻ താരത്തി​​െൻറ ഇന്നിങ്​സ്. 27 പന്തിൽ മൂന്ന്​ വീതം സിക്​സും ഫോറുമടക്കം 27 പന്തിൽ 43 റൺസെടുത്ത നായിക ഹർമൻപ്രീത്​ കൗർ മന്ദാനക്ക്​ മികച്ച പിന്തുണ നൽകി.

മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ അനൂജ പാട്ടീലും രണ്ട്​ വിക്കറ്റ്​ വീതം പിഴുത പൂനം യാദവ്​, രാധ യാദവ്​, ദീപ്​തി ശർമ എന്നിവരുമാണ്​ ഇന്ത്യൻ ജയം എളുപ്പമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newswomen twenty 20india win
News Summary - women twenty 20; india win as group champions -sports news
Next Story