വനിത ട്വൻറി20 ലോകകപ്പ്​: ആവേശപ്പോരിൽ ഓസീസിനെ വീഴ്​ത്തി ഇന്ത്യ

17:06 PM
21/02/2020

സി​ഡ്​​നി: റെ​ക്കോ​ഡ്​ കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ​യെ 17 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ന്​ വി​ജ​യ​ത്തു​ട​ക്ക​മി​ട്ടു. 20 ഓ​വ​റി​ൽ ഇ​ന്ത്യ കു​റി​ച്ച 133 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ്​ ഒ​രു​പ​ന്ത്​ ശേ​ഷി​ക്കെ 115 റ​ൺ​സി​ന്​ പു​റ​ത്താ​യി. നാ​ല്​ ഓ​വ​റി​ൽ 19 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ്​ പി​ഴു​ത ലെ​ഗ്​ സ്​​പി​ന്ന​ർ പൂ​നം യാ​ദ​വാ​ണ്​ ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ൽ​പി. പൂ​ന​മാ​ണ്​ ക​ളി​യി​ലെ താ​രം.  

13, 432  കാ​ണി​ക​ളാ​ണ്​ ലോ​ക​ക​പ്പ്​ ഉ​ദ്​​ഘാ​ട​ന മ​ത്സ​രം കാ​ണാ​നെ​ത്തി​യ​ത്. ആ​സ്​​ട്രേ​ലി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണി​ക​ൾ ക​ണ്ട വ​നി​ത ട്വ​ൻ​റി20 മ​ത്സ​ര​മെ​ന്ന റെ​ക്കോ​ഡ്​ സി​ഡ്​​നി ഷോ ​ഗ്രൗ​ണ്ട്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പി​റ​ന്നു. തി​ങ്ക​ളാ​ഴ്​​ച ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം. 

ടോ​സ്​ നേ​ടി​യ ആ​സ്​​ട്രേ​ലി​യ ബൗ​ളി​ങ്​ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ച്​ ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്​​സു​മ​ട​ക്കം 15 പ​ന്തി​ൽ 29 റ​ൺ​സ്​ നേ​ടി ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ നാ​ല്​​ഓ​വ​റി​ൽ ഇ​ന്ത്യ​ൻ സ്​​കോ​ർ 40ലെ​ത്തി​ച്ചു. ഷ​ഫാ​ലി​ക്കൊ​പ്പം സ്​​മൃ​തി മ​ന്ദാ​ന​യും (10) നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങും (2) വേ​ഗം മ​ട​ങ്ങി​യ​തോ​ടെ 10 ഓ​വ​റി​ൽ ഇ​ന്ത്യ മൂ​ന്നി​ന്​​ 63 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ ദീ​പ്​​തി ശ​ർ​മ​യും (49 നോ​ട്ടൗ​ട്ട്) ജെ​മീ​മ റോ​ഡ്രി​ഗ​സും​ (26) ചേ​ർ​ന്നെ​ടു​ത്ത 53 റ​ൺ​സാ​ണ്​ ഇ​ന്ത്യ​ൻ സ്​​കോ​ർ 100 ക​ട​ത്തി​യ​ത്. എ​ന്നാ​ൽ, അ​വ​സാ​ന മൂ​ന്ന്​ ഓ​വ​റി​ൽ ഒ​രു ബൗ​ണ്ട​റി പോ​ലും നേ​ടാ​നാ​കാ​തെ 17 റ​ൺ​സ്​ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ക്ക്​ സ്​​കോ​ർ​ബോ​ർ​ഡി​ൽ ചേ​ർ​ക്കാ​നാ​യ​ത്​. ഓ​സീ​സി​നാ​യി ജെ​സ്​ ജെ​നാ​സ​ൻ ര​ണ്ടു​വി​ക്ക​റ്റും എ​ലീ​സ്​ പെ​റി​യും ഡെ​ലി​സ കി​മ്മി​ൻ​സ്​ ഒ​രു​വി​ക്ക​റ്റും വീ​ഴ്​​ത്തി. 

താ​ര​ത​മ്യേ​ന ദു​ർ​ബ​ല ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്കാ​യി ഓ​പ​ണ​ർ അ​ലീ​സ ഹീ​ലി (35 പ​ന്തി​ൽ 51) മി​ക​ച്ച തു​ട​ക്ക​മി​​ട്ടെ​ങ്കി​ലും പൂ​നം യാ​ദ​വി​​െൻറ ഗൂ​ഗ്ലി​ക​ൾ​ക്ക് ​മു​ന്നി​ൽ സ​ഹ​താ​ര​ങ്ങ​ൾ വ​ട്ടം​ക​റ​ങ്ങി​യ​തോ​ടെ ടീം ​ആ​റി​ന്​ 82 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക്​ ത​ക​ർ​ന്നു. അ​ഞ്ചാം ന​മ്പ​റി​ൽ ക്രീ​സി​ലെ​ത്തി​യ ആ​ഷ്​​ലി ഗാ​ഡ്​​ന​ർ (34) പൊ​രു​തി​യെ​ങ്കി​ലും ആ​രും പി​ന്തു​ണ​ക്കാ​നു​ണ്ടാ​യി​ല്ല.

ഹീ​ലി​യും ഗാ​ഡ്​​ന​റും മാ​ത്ര​മാ​ണ്​ ഓ​സീ​സ്​ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി പേ​സ​ർ ശി​ഖ പാ​ണ്ഡെ മൂ​ന്നു​ വി​ക്ക​റ്റും സ്​​പി​ന്ന​ർ രാ​ജേ​ശ്വ​രി ഗെ​യ്​​ക്​​വാ​ദ്​ ഒ​രു​വി​ക്ക​റ്റും നേ​ടി.

Loading...
COMMENTS