പോച്ചഫ്സ്ട്രൂം: ഏകദിന പരമ്പരയിലെ വിജയത്തിനു പിന്നാലെ ട്വൻറി20യിലും ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കൻ പെൺപടയെ ഏഴു വിക്കറ്റിനാണ് മിഥാലി സംഘം തോൽപിച്ചത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 165 റൺസ് വിജയലക്ഷ്യം ഏഴു പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.
മിഥാലി രാജ് (54*), വേദ കൃഷ്ണമൂർത്തി (37*), ജെമീമ റോഡ്രിഗസ് (37), സ്മൃതി മന്ദാന (28) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി.