ഗെയ്ലില്ലാതെ വിൻഡീസ് ടെസ്റ്റ് ടീം
text_fieldsപോർട് ഒാഫ് സ്പെയിൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള വിൻഡീസ് ടീമിൽ വ െറ്ററൻ താരം ക്രിസ് ഗെയ്ലിനെ ഉൾപ്പെടുത്തിയില്ല. ഹോം ഗ്രൗണ്ടായ കിങ്സ്റ്റണിലെ സബീ ന പാർക്കിൽ ഇന്ത്യക്കെതിരെ വിടവാങ്ങൽ ടെസ്റ്റ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലോകകപ ്പിനിടെ വെളിപ്പെടുത്തിയ താരത്തെ പരിഗണിക്കാതെയാണ് പ്രഖ്യാപനം. 2014ൽ ബംഗ്ലാദേശിനെതിരെയാണ് ഗെയ്ൽ അവസാനം ടെസ്റ്റ് കളിച്ചത്.
രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇൗമാസം 22ന് ആൻറിഗ്വയിൽ തുടക്കമാകും. ഒാൾറൗണ്ടർ റകീം കോൺവാൾ മാത്രമാണ് ഏക പുതുമുഖം. ഇന്ത്യ എക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് കോൺവാളിന് തുണയായത്.
ടീം: ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്, ഡാരൻ ബ്രാവോ, ഷംറ ബ്രൂക്സ്, ജോൺ കാംബെൽ, റോസ്ടൺ ചേസ്, റഹ്കീം കോൺവാൾ, ഷെയ്ൻ ഡൗറിച്ച് (കീപ്പർ), ഷാനോൻ ഗബ്രിയേൽ, ഷിംറോൺ ഹെറ്റ്മെയർ, ഷായ് ഹോപ്, കീമോ പോൾ, കെമർ റോച്ച്.
