Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പിനെക്കാൾ...

ലോകകപ്പിനെക്കാൾ പ്രിയപ്പെട്ട വിജയം -കോഹ്​ലി

text_fields
bookmark_border
ലോകകപ്പിനെക്കാൾ പ്രിയപ്പെട്ട വിജയം -കോഹ്​ലി
cancel

ഇതുവരെയുള്ള എ​​െൻറ ഏറ്റവും മികച്ച നേട്ടം. 2011ലെ ലോകകപ്പ്​ മികച്ച വിജയമായിരുന്നു. സ്വന്തം മണ്ണിൽ നാട്ടുകാർക്കുമുന്നിൽ നേടിയ ആ കിരീടം ഏറെ മഹത്തരമായിരുന്നു. എന്നാൽ, ഇതാണ്​ കൂടുതൽ പ്രിയപ്പെട്ട വിജയം. മുമ്പ്​ രണ്ടു​ തവണ ആസ്​ട്രേലിയൻ പര്യടനത്തിനെത്തിയ എനിക്കറിയാം ഇവിടെ ജയം നേടാൻ എത്ര പ്രയാസമാണെന്ന്​. ഇത്​ ചരിത്രനേട്ടമാണെന്നതും മാറ്റുകൂട്ടുന്നു -വിരാട്​ കോഹ്​ലി (ഇന്ത്യൻ ക്യാപ്​റ്റൻ)

ഇത്​ ഞാൻ അംഗമായ മികച്ച ടീം -പുജാര
ഒാസീസ്​ മണ്ണിൽ പരമ്പര നേട്ടം ഒട്ടും എളുപ്പമല്ല. ടീമി​​െൻറ കഠിനാധ്വാനത്തി​​െൻറ വിജയമാണിത്​. ഞാൻ അംഗമായ മികച്ച ടീമാണിത്​. ഇൗ ടീമി​​െൻറ ഭാഗമായതിൽ അഭിമാനമുണ്ട്​. നന്നായി ബാറ്റ്​ ചെയ്​ത്​ ടീമി​​െൻറ വിജയത്തിൽ നിർണായക സംഭാവന അർപ്പിക്കാനായതിൽ സന്തോഷമുണ്ട്​. മികച്ച തയാറെടുപ്പി​​െൻറയും ആത്മവിശ്വാസത്തി​​െൻറയും ഫലമാണ്​ മൈതാനത്ത്​ കണ്ടത്​ -ചേതേശ്വർ പുജാര (പ്ലെയർ ഒാഫ്​ ദ സീരീസ്​)

ഇന്ത്യയുടെ ബൗളിങ്​ ​നിര ലോകോത്തരം -പെയ്​ൻ
ഇന്ത്യയുടെ പേസ്​ ബൗളിങ്​ നിര ലോക നിലവാരത്തിലുള്ളതാണ്​. നിരന്തരം സമ്മർദം ചെലുത്തി പന്തെറിഞ്ഞ അവർക്കെതിരെ സ്​കോർ ചെയ്യുക എളുപ്പമായിരുന്നില്ല. മൂന്നു പേരും മികച്ച വേഗത്തിലും തന്ത്രത്തിലുമാണ്​ പന്തെറിഞ്ഞത്​ -ടിം പെയ്​ൻ (ഒാസീസ്​ ക്യാപ്​റ്റൻ)

83ലെ ലോകകപ്പ്​ നേട്ടത്തിനൊപ്പം -ശാസ്​ത്രി
ഏറെ സംതൃപ്​തിയേകുന്ന വിജയം. 1983ലെ ലോകകപ്പ്​ നേട്ടം, 85ലെ ലോക ചാമ്പ്യൻഷിപ്​​ സീരീസ്​ വിജയം എന്നിവക്കൊപ്പമോ അതിനും മുകളിലോ വെക്കാവുന്ന ജയമാണിത്​. മറ്റു രണ്ടും ഏകദിനങ്ങളിലാണെങ്കിൽ ഇത്​ ടെസ്​റ്റിലാണെന്നതും നേട്ടത്തി​​െൻറ മാറ്റുകൂട്ടുന്നു -രവി ശാസ്​ത്രി (ഇന്ത്യൻ കോച്ച്​)

പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഒാസീസ്​ മണ്ണിൽ ചരിത്രജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ‘‘ആസ്​ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റിന്​ ചരിത്രനേട്ടം. അർഹിച്ച വിജയം പോരാടി നേടിയ ഇന്ത്യൻ ടീമിന്​ അഭിനന്ദനം’’ -മോദി ട്വിറ്ററിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news2011 World CupVirat Kohli
News Summary - This win is more emotional for me compared to 2011 World Cup- sports news
Next Story