ക്രീസിന് പുറത്തിറങ്ങിയാൽ മങ്കാദിങ് ഉറപ്പെന്ന് അശ്വിെൻറ മുന്നറിയിപ്പ്
text_fieldsപന്തെറിയുന്നതിനു മുന്നേ നോൻ സ്ട്രൈക്കർ ക്രീസ് വിട്ടാൽ ഈ സീസണിലും മങ്കാദിങ് നടത്തിയേക്കുമെന്ന് ഇന്ത് യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ട്വിറ്ററിൽ ഒരു ആരാധകന് നൽകിയ മറുപടിയിലാണ് മങ്കാദിങ് സംബന്ധിച്ച് അശ്വിൻ നിലപാട് വ്യക്തമാക്കിയത്. ഇത്തവണ ഐ.പി.എല്ലില്‍ താങ്കള്‍ മങ്കാദിങ് നടത്താന്‍ സാധ്യതയുള്ള ബാറ്റ്‌സ്മാന്മാര്‍ ആരൊക്കയെന്ന ആരാധകെൻറ ചോദ്യത്തിന് ‘ക്രീസിന് പുറത്തെത്തുന്ന ആരും’ എന്നായിരുന്നു അശ്വിെൻറ മറുപടി.
Anyone that goes out of the crease. ✅
— Ashwin Ravichandran (@ashwinravi99) December 30, 2019
ബൗളര്‍ പന്ത് കൈയില്‍ നിന്ന് വിടും മുമ്പെ ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കിങ് എൻറിലുള്ള ബാറ്റ്‌സ്മാനെ റണ്ണപ്പിനൊടുവില്‍ പന്തെറിയാതെ ബെയില്‍സ് തെറുപ്പിച്ച് റണ്ണൗട്ടാക്കുന്ന രീതിയാണ് മങ്കാദിങ്. ഇന്ത്യന്‍ താരമായിരുന്ന വിനു മങ്കാദാണ് ഈ രീതി ആദ്യമായി പ്രയോഗിച്ചത്. ഇതോടെ ഈ രീതിയിൽ പുറത്താക്കുന്നതിനെ പരിഹാസ രൂപേണ മങ്കാദിങ് എന്ന് വിളിച്ചു തുടങ്ങുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായിരിക്കെ ജോസ് ബട്‌ലറെ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. ജയത്തിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാന്‍ റോയല്‍സ് 14 റണ്‍സിന് പഞ്ചാബിനോട് തോല്‍ക്കുന്നതിന് ഇൗ മങ്കാദിങ് ഇടയാക്കി. അശ്വിെൻറ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റിലെ നിയമപ്രകാരം മങ്കാദിങ് അനുവദനീയമാണ്. എന്നാൽ പൊതുവെ ഇത്തരത്തിൽ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതിനെ ഒരു ചതിപ്രയോഗമായാണ് പലരും നോക്കി കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
