Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയുവി എവിടെ​?...

യുവി എവിടെ​? സംശയവുമായി പത്താനും

text_fields
bookmark_border
യുവി എവിടെ​? സംശയവുമായി പത്താനും
cancel

ഇന്ത്യയുടെ മുൻ സൂപ്പർ താരം യുവരാജ് സിങ്ങിനെ ഐ.പി.എൽ താരലേലത്തിൽ മുംബൈ സ്വന്തമാക്കിയപ്പോൾ ഇന്ത്യയിലെ ക്രിക് കറ്റ്​ പ്രേമികൾ അതിരറ്റ്​ സന്തോഷിച്ചിരുന്നു.​താരലേലത്തി​​െൻറ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ ‌പോയ യുവിയെ ഓർ ത്ത്​ ദുഃഖിച്ചവർക്ക്​ വലിയ ആശ്വാസമായിരുന്നു രണ്ടാം അവസരത്തിൽ ‌അടിസ്ഥാന വില‌ നൽകി സ്വന്തമാക്കിയ മുംബൈ ഇന്ത്യ ൻസ്​ നൽകിയത്​.

മുംബൈയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും യുവിയുടെ പ്രകടനം. ബാംഗ്ലൂരി​​െൻറ യുസ്​വേന്ദ്ര ചാഹലിനെ ഒരോവറിൽ മൂന്ന്​ സിക്​സറിന്​ പറത്തിയും യുവി ഞെട്ടിച്ചിരുന്നു. എന്നാൽ അവശേഷിച്ച ചില മത്സരങ്ങളിൽ താരം നിരാശപ്പെടുത്തയതോടെ ടീമിൽ അവസരം ലഭിക്കാതായ സാഹചര്യമാണ്​ നിലനിൽക്കുന്നത്​.

ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന മുംബൈയുടെ നടപടിയോട്​ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും നീരസം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു പത്താൻ പ്രതികരിച്ചത്​. യുവി എവിടെ? എന്ന്​ മാത്രമായിരുന്നു ഇർഫാ​​െൻറ ചോദ്യം. യുവിയെ തുടർച്ചയായി തഴയുന്ന മുംബൈ മാനേജ്‌മ​െൻറ്​ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

വിനയായത്​ പ്രകടനം

പഞ്ചാബിനെതിരായ മത്സരത്തിൽ 18 റൺസ്​ മാത്രമെടുത്ത്​ കൂടാരം കയറിയ യുവി, ചെന്നൈക്കെതിരെ 4 റൺസാണ്​ നേടിയത്​. ശേഷം ഇഷാൻ കിഷനും ടീമിലെത്തിയതോടെ യുവിയുടെ സ്ഥാനം പവലിയനിൽ മാത്രമായി. അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഡെൽഹിക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷന് വിശ്രമം അനുവദിച്ചപ്പോൾ യുവി വീണ്ടും കളത്തിലെത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നവർക്കും​ നിരാശയായിരുന്നു ഫലം.

Show Full Article
TAGS:Yuvraj Singh mumbai indians 
News Summary - where is Yuvraj Singh? asks fans-sports news
Next Story