വാർണർ പാർക്ക്: വിൻഡീസ് മണ്ണിൽ ബംഗ്ലാദേശിന് ഏകദിന പരമ്പര. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിൻഡീസിനെ 18 റൺസിന് തോൽപിച്ചാണ് ബംഗ്ലാദേശ് പരമ്പര നേടിയത്.
തമിം ഇഖ്ബാലിെൻറ (103) സെഞ്ച്വറി മികവിൽ ആദ്യം ബാറ്റുചെയ്ത ഏഷ്യക്കാർ 301 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങി വിൻഡീസിന് ക്രിസ് ഗെയ്ൽ (73), ഷെയ് ഹോപ് (64), റോവ്മെൻ പവൽ (74) എന്നിവർ െപാരുതിയെങ്കിലും നിശ്ചിത ഒാവിറിൽ 283 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ഏഷ്യക്ക് പുറത്ത് ഒമ്പത് വർഷങ്ങൾക്കുശേഷമാണ് ബംഗ്ലാദേശ് ഏകദിന പരമ്പര നേടുന്നത്.