ദുബൈ: വർഷങ്ങളുടെ ഇടവേളക്കുശേഷം പാകിസ്താനിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിെൻറ കാഹളം മുഴങ്ങുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വെസ്റ്റിൻഡീസ് ടീം പാകിസ്താനിൽ മൂന്ന് ട്വൻറി20 മത്സരങ്ങൾ കളിക്കുെമന്ന് പി.സി.ബി ചെയർമാൻ നജാം സേഥി അറിയിച്ചു.
ദുബൈയിൽ നടന്ന െഎ.സി.സി യോഗത്തിനെത്തിയ നജാം സേഥി വെസ്റ്റിൻഡിസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഡേവ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 29, 31, ഏപ്രിൽ ഒന്ന് തീയതികളിലായിരിക്കും മത്സരം. വേദികൾ പിന്നീട് തീരുമാനിക്കും. ഇതോടൊപ്പം വെസ്റ്റിൻഡീസുമായി പാകിസ്താൻ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് ഒാരോ വർഷവും ഇരു ടീമുകളും തമ്മിൽ മൂന്നുവീതം ട്വൻറി20 മത്സരങ്ങൾ പാകിസ്താനിലും വെസ്റ്റിൻഡീസിലുമായി കളിക്കും.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായ ആക്രമണത്തിന് ശേഷം ക്രിക്കറ്റ് നിലച്ചിരുന്ന പാകിസ്താനിൽ അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാണ്. 2015ൽ സിംബാബ്വെ ടീം പാകിസ്താനിലെത്തിയിരുന്നു. അടുത്തിടെ അന്താരാഷ്ട്ര താരങ്ങൾ പെങ്കടുത്ത സൗഹൃദ മത്സരങ്ങളും നടന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 9:45 PM GMT Updated On
date_range 2018-02-11T03:15:12+05:30വെസ്റ്റ് ഇൻഡീസ് ടീം വരുന്നു; വർഷങ്ങൾക്ക് ശേഷം പാക് മണ്ണിൽ ക്രിക്കറ്റ്
text_fieldsNext Story