വിൻഡീസ് താരം 85ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
text_fieldsകിങ്സ്റ്റൺ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം സെസിൽ റൈറ്റ് വിരമിക്കുന്നു. 85ാം വയസെത്തി നിൽക്കുമ്പോഴാണ ് താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 60 വർഷം നീണ്ടുനിന്ന പ്രഫഷണൽ കരിയറിൽ ഇതുവരെ 7000 വിക്കറ്റുകളെന്ന നേട്ടം സ്വ ന്തം പേരിൽ കുറിച്ചാണ് സെസിൽ റൈറ്റ് എന്ന ഫാസ്റ്റ് ബൗളർ മൈതാനം വിടുന്നത്.
പ്രായം മുപ്പതുകളുടെ തുടക്കമാവുമ്പോഴേക്ക് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന താരങ്ങളിൽനിന്ന് വ്യത്യസ്തനാണ് സെസിൽ റൈറ്റ്. അഞ്ച് സീസണിൽ നിന്ന് മാത്രം 538 വിക്കറ്റുകൾ സെസിൽ റൈറ്റ് നേടിയിട്ടുണ്ട്.
ബാർബഡോസിനെതിരെ ജമൈക്കക്ക് വേണ്ടി കളിച്ചുകൊണ്ടാണ് റൈറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറം കുറിക്കുന്നത്. ഇതുവരെ രണ്ട് ദശലക്ഷം മത്സരങ്ങൾ താൻ കളിച്ചിട്ടുണ്ടെന്നാണ് ഈ 85കാരൻ അവകാശപ്പെടുന്നത്. ഇതിഹാസ താരങ്ങളായ വെസ് ഹാൾ, റിച്ചാർഡ്സ്, സർ ഗാർഫീൽഡ്, ജോയർ ഗാർനർ തുടങ്ങിയവർക്കൊപ്പം സെസിൽ റൈറ്റ് കളിച്ചിട്ടുണ്ട്.
സെപ്തംബർ ഏഴിന് നടക്കുന്ന ലീഗ് മത്സരത്തിൽ പെനിൻ ലീഗ് ടീമായ സ്പ്രിങ് ഹെഡിനെതിരെ അപ്പർമില്ലിന് വേണ്ടി സെസിൽ റൈറ്റ് അവസാനമായി പന്തെറിയും.
