തിരുവനന്തപുരം: കാര്യവട്ടത്തെ വിജയം ആഘോഷമാക്കി, കേരളത്തിെൻറ ആതിഥേയത്വത്തെ വാനോളം പുകഴ്ത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. ഒടുവിലത്തെ ഒമ്പത് മത്സരങ്ങളിൽ എട്ടിലും പരാജയെപ്പട്ട ലോക ചാമ്പ്യൻമാർ പക്ഷേ കാര്യവട്ടത്ത് പുറത്തെടുത്തത് ‘ചാമ്പ്യൻ’ പ്രകടനം തന്നെയായിരുന്നു.
അഫ്ഗാനിസ്ഥാനോട് പരമ്പര േതാറ്റതോടെ വെസ്റ്റിൻഡീസിനെതിരെ രൂക്ഷമായ വിമർശനമാണ് മുൻ താരങ്ങൾ ഉയർത്തിയത്. എന്നാൽ, അതൊക്കെ പഴങ്കഥയാണെന്ന് തെളിയിക്കുകയായിരുന്നു കാര്യവട്ടത്ത്.
മത്സരം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽതന്നെ ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങി. എന്നാൽ, വെസ്റ്റിൻഡീസ് ടീം വിജയാഘോഷം സ്റ്റേഡിയത്തിൽനിന്നുതന്നെ ആരംഭിച്ചു. ഒരു മണിക്കൂറിലധികം സ്റ്റേഡിയത്തിൽ കഴിച്ചുകൂട്ടിയ ടീം രാത്രിയിൽ കോവളത്തെ ഹോട്ടൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കേരളത്തിെൻറ ആതിഥേയത്വത്തെയും അവർ വാനോളം പുകഴ്ത്തി.
സ്േപാർട്സ് ഹബിൽ 40,000ത്തോളം കാണികളെ സാക്ഷിനിർത്തി നേടിയ വിജയം മറക്കാനാകില്ലെന്ന് ലെൻഡൽ സിമൻസും ഇരട്ട വിക്കറ്റ് നേട്ടം കൈവരിച്ച ഹെയഡൻ വാൽഷും ട്വിറ്ററിൽ കുറിച്ചു. കേരളത്തിെൻറ ആഹാരവും ആതിഥേയത്വവും മറക്കാനാകില്ലെന്നും വെസ്റ്റിൻഡീസ് ടീം പ്രതികരിച്ചു.