ക്രിക്കറ്റും ഉണരുന്നു; വിൻഡീസ് ടീം ഇംഗ്ലണ്ടിൽ
text_fieldsലണ്ടൻ: കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം ഫുട്ബാളിന് പിന്നാലെ ക്രിക്കറ്റും ഉണരുന്നു. ടെസ്റ്റ് പരമ്പരക്കായി വെസ്റ്റിൻഡീസ് ടീം ഇംഗ്ലണ്ടിലെത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായാണ് വിൻഡീസ് എത്തിയത്. ജൂലൈ എട്ട് മുതലാണ് മത്സരം. കോവിഡ് മൂലം മത്സരങ്ങൾ നിർത്തിവെച്ച ശേഷം ആദ്യമായി നടക്കുന്ന രാജ്യാന്തര മത്സരമാണിത്.
വിൻഡീസ് ടീമിലെ ആർക്കും കോവിഡില്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിൽ എത്തിയ ശേഷം വീണ്ടും പരിശോധിക്കും. നിയമപ്രകാരമുള്ള 14 ദിവസത്തെ ക്വാറൻറീൻ പാലിക്കാനായാണ് ടീം നേരത്തേ എത്തിയത്. ക്വാറൻറീൻ കഴിഞ്ഞ ശേഷമാകും സതാംപ്ടനിൽ ആദ്യ ടെസ്റ്റും ഓൾഡ് ട്രഫോഡിൽ രണ്ടും മൂന്നും ടെസ്റ്റുകളും കളിക്കുക. കോവിഡ് ഭീതിയെ തുടർന്ന് ഡാരൻ ബ്രാവോ, കീരൺ പോൾ, ഷിമ്രോൾ ഹെറ്റ്മെയർ എന്നിവർ ടീമിൽ നിന്ന് പിന്മാറിയിരുന്നു.
