Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഹർഭജനെ തല്ലാനായി ഞാൻ...

‘ഹർഭജനെ തല്ലാനായി ഞാൻ അദ്ദേഹത്തി​െൻറ ഹോട്ടൽ മുറിയിൽ പോയിരുന്നു’ -ശുഐബ്​ അക്​തർ

text_fields
bookmark_border
harbhajan-and-akthar-16-05-2020.jpg
cancel

മുൻ ഇന്ത്യൻ ഓഫ്​ സ്​പീന്നർ ഹർഭജൻ സിങ്ങുമായി കളിക്കളത്തിൽ തുടങ്ങിയ തർക്കം ഹോട്ടൽ മുറിയിലേക്ക്​ വരെ നീങ്ങിയ അനുഭവം വെളി​പ്പെടുത്തുകയാണ്​ മുൻ പാക്​ ഫാസ്​റ്റ്​ ബൗളർ ശുഐബ്​ അക്​തർ.  2010ൽ ഇന്ത്യയും പാകിസ്​താനുമായി ശ്രീലങ്കയിലെ ഡാമ്പുല്ലയിൽ ​നടന്ന ഏഷ്യ കപ്പിനിടെയുണ്ടായ സംഭവമാണ്​ അക്​തർ ഓർത്തെടുത്തത്​.

അക്​തറി​​െൻറ ഓവറിൽ ഹർഭജൻ ഒരു കൂറ്റൻ സിക്​സർ പായിച്ചതോടെയാണ്​ തർക്കത്തി​​െൻറ ആരംഭം. ത​​െൻറ പന്ത്​  സിക്​സറടിച്ചതിൽ അസ്വസ്ഥനായ അക്​തർ ഹർഭജനെതി​രെ രണ്ട്​ ബൗൺസറുകൾ തൊടുത്തുവിട്ടു. കൂടാതെ ദേഷ്യം വാക്കുകളായി പുറത്തേക്ക്​ വരികയും ചെയ്​തു. എന്നാൽ ഹർഭജനും ഇതേറ്റു പിടിച്ചു. കളി അവസാനിക്കുന്നതുവരെ മൈതാനത്തെ വാഗ്വാദം നീണ്ടു നിന്നു. ഒടുവിൽ രണ്ട്​ പന്തിൽ ജയിക്കാൻ മൂന്ന്​ റൺസ്​ വേണമെന്നിരിക്കെ മുഹമ്മദ്​ ആമിറി​​െൻറ പന്തിൽ സിക്​സറടിച്ച്​​ ഹർഭജൻ ഇന്ത്യയെ ജയിപ്പിച്ചു​. ഇതിനു ശേഷം കൈകളുയർത്തി അലറിയും മറ്റും ശുഐബ്​ അക്​തറിനടുത്തുചെന്ന്​ പ്രകോപിപ്പിക്കാനും ഹർഭജൻ മറന്നില്ല. ഇത്​ അക്​തറിനെ വല്ലാതെ അസ്വസ്​ഥനാക്കി. 

‘‘ഹർഭജനുമായി അടിയുണ്ടാക്കാനായി ഞാൻ അദ്ദേഹത്തെയും തെരഞ്ഞ്​ ഹോട്ടൽ മുറിയിൽ പോയി. അദ്ദേഹം ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ലാഹോർ ചുറ്റിക്കാണുകയുമൊക്കെ ചെയ്​തിരുന്നു. ഞങ്ങളുടെ​ സംസ്​കാരവും സമാനമാണ്​.​ അദ്ദേഹം ഒരു​ പഞ്ചാബി സഹോദരനാണ്​.എന്നിട്ടും ഞങ്ങളോട്​ മോശമായി പെരുമാറുകയോ..? ഹോട്ടൽ റൂമിൽ പോയി അദ്ദേഹവുമായി അടിയുണ്ടാക്കണമെന്ന്​ തീരുമാനിച്ചു. പക്ഷേ എനിക്ക്​ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ശുഐബ്​ വരുന്നുണ്ടെന്ന്​ അദ്ദേഹം അറിഞ്ഞിരുന്നു. അടുത്ത ദിവസമായപ്പോ​ഴേക്ക്​ ഞാൻ ശാന്തനായി. അദ്ദേഹവു​ം ഖേദം പ്രകടിപ്പിച്ചു. ’’ - ഹലോ ആപ്പിലെ വീഡിയോ അഭിമുഖത്തിൽ അക്​തർ പറഞ്ഞു.

അക്​തർ തന്നെ അടിക്കാനായി ഹോട്ടൽമുറിയിലേക്ക്​ വന്നിരുന്നുവെന്ന്​ ഹർഭജൻ സിങ്​ മുമ്പ്​ വെളിപ്പെടുത്തിയിരുന്നു. ‘‘എന്നെ ഹോട്ടൽ മുറിയിൽ വന്ന്​ തല്ലുമെന്ന്​ ശുഐബ്​ ഒരിക്കൽ ഭീഷണി​പ്പെടുത്തിയിരുന്നു. ‘വാ നമുക്കു കാണാം ആര്​ ആരെയാണ്​ തല്ലുന്നതെന്ന്’​-​ ഞാൻ അദ്ദേഹത്തോട്​ പറഞ്ഞു. ഞാൻ ശരിക്കും വിരണ്ടു പോയിരുന്നു. അദ്ദേഹം നല്ല തടിയുള്ള ആളാണ്​. അദ്ദേഹം ഒരിക്കൽ എന്നെയും യുവിയേയു​ം (യുവരാജ്​ സിങ്​) മുറിക്കകത്തിട്ട്​ തല്ലിയതാണ്​. അദ്ദേഹത്തിന്​ നല്ല ഭാരമുള്ളതുകൊണ്ട്​ പിടിച്ചുവെക്കാൻ പ്രയാസമായിരുന്നു’’ എന്നായിരുന്നു ഹർഭജൻ ഇ​േതക്കുറിച്ച്​ പറഞ്ഞത്​.​ 

ഈയടുത്ത്​ സു​േരഷ്​ റെയ്​നയും ഈ സംഭവത്തെ കുറിച്ച്​ ഇർഫാൻ പത്താനുമായുള്ള ഇൻസ്​റ്റഗ്രാം ലൈവിൽ പറഞ്ഞിരുന്നു. ഈ സംഭവമൊന്നും ഹർഭജൻ സിങ്ങി​​െൻറയും ശുഐബ്​ അക്​തറി​​െൻറയും സൗഹൃദത്തെ ഒട്ട​ും ബാധിച്ചിരുന്നില്ല. മൈതാനത്തിനു പുറത്തെ അക്​തറി​​െൻറ അടുത്ത സുഹൃത്തുക്കളിലൊരാളാണ്​ ഹർഭജൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhshoaib akhtarmalayalam newssports news
News Summary - Went to Harbhajan’s room to fight after match: Shoaib Akhtar -sports news
Next Story