ലണ്ടൻ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് നേടിയ ക്യാച് കായിക ലോകത്ത് ചർച്ചയായിരുന്നു. എന്നാൽ തൻെറ കരിയറിലെ മികച്ച ക്യാച് ഇതല്ലെന്നാണ് താരത്തിൻെറ വെളിപ്പെടുത്തൽ.
താൻ തെറ്റായ സ്ഥാനത്താണ് ഫീൽഡ് ചെയ്തതെന്നും സ്റ്റോക്സ് വെളിപ്പെടുത്തി. 2015 ആഷസ് ടെസ്റ്റിൽ ട്രെൻറ് ബ്രിഡ്ജിൽ ആസ്ട്രേലിയയ്ക്കെതിരെ കളിക്കാതിരുന്ന ആദം വോഗ്സിനെ പുറത്താക്കാൻ എടുത്ത ഒറ്റക്കൈ കൊണ്ടുള്ള ക്യാചാണ് മികച്ചതെന്ന് സ്റ്റോക്സ് വ്യക്തമാക്കി.
ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ മികച്ച ക്യാച് ആയാണ് വിദഗ്ദർ വിലയിരുത്തിയത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും സ്റ്റോക്സ് മത്സരത്തിൽ തിളങ്ങി.
Have you EVER seen a better catch?
— ICC (@ICC) May 30, 2019
Ben Stokes with a grab that has to be seen to be believed!#WeAreEngland #CWC19 pic.twitter.com/rpN04OxVTk