Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റിൽനിന്ന്​...

ക്രിക്കറ്റിൽനിന്ന്​ പാഡഴിച്ച്​ വസീം ജാഫർ

text_fields
bookmark_border
ക്രിക്കറ്റിൽനിന്ന്​ പാഡഴിച്ച്​ വസീം ജാഫർ
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ ക്രീസിൽ റ​െണ്ണാഴുക്കി​​​​െൻറ വിസ്​മയക്കാഴ്​ചകളിലേക്ക്​ ബാറ്റുവീശിയ ഇതിഹാസ താരം വസീം ജാഫർ കളിയുടെ പോർവീര്യങ്ങളിൽനിന്ന്​ പാഡഴിച്ച്​ പിൻവാങ്ങി. രഞ്​ജി ട്രോഫിയിൽ എക്കാലത്തേയും മികച്ച റൺേവട്ടക്കാരനായ ജാഫർ ഫസ്​റ്റ്​ക്ലാസ്​ ക്രിക്കറ്റിൽ 19410 റൺസ്​ വാരിക്കൂട്ടിയാണ്​ ക്രിക്കറ്റി​​​​െൻറ എല്ലാ പോരാട്ടവേദികളിൽനിന്നും പടിയിറങ്ങുന്നത്​.

സാ​േങ്കതികത്തികവും ഇച്​ഛാശക്​തിയും മേളിച്ച ഇൗ ഒാപണിങ്​ ബാറ്റ്​സ്​മാൻ 31 ടെസ്​റ്റിൽ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞിട്ടുണ്ട്​. 34.11 ശരാശരിയിൽ 1944 റൺസാണ്​ ടെസ്​റ്റിലെ സമ്പാദ്യം. രണ്ടു ഏകദിനങ്ങളിലും രാജ്യത്തി​​​​െൻറ കുപ്പായമിട്ടു. 1996-97ൽ ഫസ്​റ്റ്​ക്ലാസ്​ ക്രിക്കറ്റിൽ അരങ്ങേറിയ മുംബൈക്കാരൻ 42ാം വയസിലാണ്​ വിരമിക്കൽ പ്രഖ്യാപിച്ചത്​.

ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോമിൽ കത്തിക്കയറിയ ജാഫറിന്​ 2006ലാണ്​ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കാനായത്​. ആ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്​റ്റിലും ഏകദിനത്തിലും ആദ്യമായി ക്രീസിലെത്തി. 2008ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഇന്ത്യൻ ജഴ്​സിയിൽ അവസാന മത്സരം. വിഖ്യാത താരങ്ങളായ സചിൻ ടെണ്ടുൽകർ, രാഹുൽ ദ്രാവിഡ്​, സൗരവ്​ ഗാംഗുലി, വി.വി.എസ്​. ലക്ഷ്​മൺ എന്നിവരുടെ സമകാലികനായതാണ്​ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ പോവാൻ കാരണമായത്​.

ആഭ്യന്തര കരിയറി​ൽ മുംബൈക്കുവേണ്ടിയാണ്​ ജാഫർ കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയത്​. പിന്നീട്​ വിദർഭക്കുവേണ്ടിയും മാറ്റുരച്ചു. നിരവധി കിരീട നേട്ടങ്ങളിലും പങ്കാളിയായി. 240 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളിൽ 50.67​ ശരാശരിയിലാണ്​ 19,410 റൺസ് അടിച്ചുകൂട്ടിയത്​. 57 സെഞ്ച്വറികളുടെയും 91 അർധശതകങ്ങളുടെയും പിൻബലത്തോടെയാണിത്​. 314 റൺസാണ്​ ഉയർന്ന സ്​കോർ.

‘സ​്​കൂൾ തലം മുതൽ പ്രൊഫഷനൽ ക്രിക്കറ്റ്​ വ​െര എ​െന്ന സഹായിക്കുകയും കഴിവുകൾ തേച്ചുമിനുക്കാൻ സഹായിക്കുകയും ചെയ്​ത പരിശീലകർക്ക്​ ഇൗ അവസരത്തിൽ നന്ദി പറയുന്നു. എന്നിൽ വിശ്വാസമർപ്പിച്ച ​െസലക്​ടർമാർക്കും നന്ദി. കളിയെക്കുറിച്ച്​ ഒരുപാട്​ കാര്യങ്ങൾ പഠിച്ചെടുക്കാൻ പ്രാപ്​തരാക്കിയ എല്ലാ ക്യാപ്​റ്റന്മാരെയും ഒാർക്കുന്നു. ഇൗ ദീർഘയാത്രയിൽ കരുത്തായി ഒപ്പമുണ്ടായിരുന്ന സപ്പോർട്ട്​ സ്​റ്റാഫിനോടും അളവറ്റ നന്ദിയുണ്ട്​. ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​, മുംബൈ ക്രിക്കറ്റ്​ അസോസിയേഷൻ, വിദർഭ ക്രിക്കറ്റ്​ അസോസിയേഷൻ എന്നിവരോടുമുള്ള അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു. ത​​​​െൻറ മക്കളിൽ ഒരാളെങ്കിലും ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുന്നതു കാണാൻ കൊതിച്ച പിതാവി​​​​െൻറ സ്വപ്​നം യാഥാർഥ്യമാക്കാനായതിൽ അളവറ്റ അഭിമാനമുണ്ട്​. ക്രിക്കറ്റിൽ ഇത്രകാലം സജീവമായി തുടർന്നതിനൊടുവിൽ ഇത്​ വിടപറയാനുള്ള അവസരമാണ്​.’- വിരമിക്കൽ പ്രഖ്യാപിച്ച്​ ജാഫർ പറഞ്ഞു. കോച്ചിങ്​, കമൻററി എന്നിവയുമായി ബന്ധപ്പെട്ട്​ ക്രിക്കറ്റിൽ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.

Show Full Article
TAGS:wasim jaffer cricket news sports news 
News Summary - Wasim Jaffer announces retirement from all forms of cricket-sports news
Next Story