ഇന്ത്യയുടെ പ്രായം കുറഞ്ഞ ട്വന്റി 20 താരമായി വാഷിങ്ടൺ സുന്ദർ; ബേസിൽ തമ്പി ഇന്നും പുറത്ത്
text_fieldsമുംബൈ: വാംഗഢെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ട്വന്റി20 മത്സരത്തിനായി തമിഴ്നാട്ടുകാരൻ വാഷിങ്ടൺ സുന്ദർ ഇറങ്ങുമ്പോൾ അത് മറ്റൊരു ചരിത്രമാകും. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ട്വന്റി 20 കളിക്കാരനായാണ് സുന്ദറിൻെറ അരങ്ങേറ്റം. അതേസമയം മലയാളി താരം ബേസിൽ തമ്പിക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിനയച്ചു.
ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി അംഗമായ സരൺദീപ് സിങ്ങാണ് സുന്ദറിന് ട്വന്റി 20 ക്യാപ് സമർപിച്ചത്. 18 വർഷവും 69 ദിവസവും വയസ്സുള്ള സുന്ദർ ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും കൂടിയാണ്. ട്വന്റി 20 ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പതിനൊന്നാമത്തെ കളിക്കാരനാണ് സുന്ദർ.ഹോങ്കോങ് താരം വഖാസ് ഖാൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറുമ്പോൾ 15 വർഷവും 259 ദിവസമായിരുന്നു വഖാസിൻെറ പ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



