Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപന്തു ചുരണ്ടൽ വിവാദം;...

പന്തു ചുരണ്ടൽ വിവാദം; ഡേവിഡ്​ വാർണർ അപ്പീൽ നൽകി​ല്ല

text_fields
bookmark_border
പന്തു ചുരണ്ടൽ വിവാദം; ഡേവിഡ്​ വാർണർ അപ്പീൽ നൽകി​ല്ല
cancel

മെൽബൺ: പന്ത്​ ചുരണ്ടൽ വിവാദത്തിൽപെട്ട്​ ഒരു വർഷം വിലക്കു നേരിടുന്ന ആസ്​ട്രേലിയൻ താരം ഡേവിഡ്​ വാർണർ അപ്പീൽ നൽകി​ല്ല.

മുൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തും കാമറോൺ ബാൻക്രോഫ്​റ്റും വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന നിലപാട്​ സ്വീകരിച്ചതിനു പിന്നാലെയാണ്​ വാർനറും ശിക്ഷ അനുഭവിക്കാൻ തയാറാണെന്ന്​ അറിയിച്ചത്​. ഒരു വർഷം വിലക്കിനു പുറമെ ആജീവനാന്തം നായക, ഉപനായക പദവി വഹിക്കാനാവില്ലെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ അറിയിച്ചിരുന്നു.

‘‘ചെയ്​തു പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ക്രിക്കറ്റ്​ ആസ്​ട്രേലിയ തീരുമാനത്തിനെതിരെ അപ്പീലിന്​ പോവുന്നില്ല’’-വാർണർ അറിയിച്ചു.  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്​റ്റിലാണ്​ മൂവരും ചേർന്ന്​ പന്തിൽ കൃത്രിമം കാണിച്ചത്​. സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം വാർണറായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsball tamperingDaid warner
News Summary - Warner joins Smith, Bancroft in accepting ball-tampering ban -Sports news
Next Story