Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 56 പന്തിൽ സെഞ്ച്വറി; പിറന്നാൾ ‘അടിച്ചുപൊളിച്ച്’ വാർണർ
text_fieldsbookmark_border
അഡ്ലെയിഡ്: 33ാം പിറന്നാളിന് ഡേവിഡ് വാർണർ തനിക്ക് തന്നെ സമ്മാനമായി നൽകിയത് ഉഗ്രനൊരു സെഞ്ച്വറി. ശ്രീലങ്കക്കെതിര ായ ട്വന്റി20 മത്സരത്തിൽ 56 പന്തിൽ നിന്ന് പുറത്താകാതെ 100 റൺ അടിച്ചാണ് വാർണർ ജന്മദിനാഘോഷം കെങ്കേമമാക്കിയത്. മത്സരത്തിൽ 134 റൺസിന് ഓസ്ട്രേലിയ വിജയിച്ചു.
വാർണർ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് ഓസ്ട്രേലിയ കുറിച്ചത്.
വാർണറുടെ ആദ്യ ട്വന്റി20 സെഞ്ചുറിയാണ് അഡ്ലെയിഡ് ഓവലിൽ ഇന്ന് പിറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയതാണ് ഇന്നിങ്സ്. ഓസ്ട്രേലിയൻ ടീമിൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം കൂടിയാണ് വാർണർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിട്ടു നിൽക്കുകയാണ്.
Next Story
