Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീലങ്കക്കെതിരെ നായകനായി സഞ്ജു ഇന്നിറങ്ങും
text_fieldsbookmark_border
കൊൽക്കത്ത: മലയാളിതാരം സഞ്ജു വി. സാംസണിെൻറ നേതൃത്വത്തിലുള്ള പ്രസിഡൻറ്സ് ഇലവനെതിരെ ദ്വിദിന സന്നാഹമത്സരത്തിന് ശ്രീലങ്ക ശനിയാഴ്ചയിറങ്ങും. സന്നാഹം ജയിച്ച് ഇന്ത്യക്കെതിരെ 17ന് ആരംഭിക്കുന്ന ടെസ്റ്റിൽ പൂർണ ആത്മവിശ്വാസത്തിൽ കളത്തിലെത്താൻ ലക്ഷ്യമിട്ടാണ് ദിനേഷ് ചണ്ഡിമലിെൻറ നേതൃത്വത്തിൽ ലങ്കയിറങ്ങുന്നത്.
രാവിലെ 9.30 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത് മലയാളിതാരം സഞ്ജു വി. സാംസണിലാണ്. ബോർഡ് ഇലവനെ നയിക്കാൻ ലഭിച്ച അവസരം തീർച്ചയായും മികച്ച അനുഭവസമ്പത്ത് നൽകുമെന്ന് സഞ്ജു പറഞ്ഞു. ‘‘ശ്രീലങ്കക്ക് ഇതൊരു സന്നാഹ മത്സരമായിരിക്കാം. എന്നാൽ, ഞങ്ങൾക്കിത് മികച്ച അവസരാണ്. എയ്ഞ്ചലോ മാത്യൂസ്, രംഗണ ഹെരാത്ത് തുടങ്ങിയവർക്കെതിരെ കളിക്കുന്നത് നല്ല അനുഭവസമ്പത്ത് നൽകും. ജയിക്കാനുറച്ചു തന്നെയാണ് കളത്തിലിറങ്ങുന്നത്’’ -സഞ്ജു പറഞ്ഞു. രാവിെല 9.30നാണ് മത്സരം ആരംഭിക്കുന്നത്.

Next Story