Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാങ്കഡെ സ്​റ്റേഡിയം...

വാങ്കഡെ സ്​റ്റേഡിയം ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റും

text_fields
bookmark_border
വാങ്കഡെ സ്​റ്റേഡിയം ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റും
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ ചരിത്രത്തിലെ പല ഐതിഹാസിക മത്സരങ്ങൾക്ക്​ സാക്ഷ്യം വഹിച്ച വാങ്കഡെ സ്​റ്റേഡിയം കോവിഡ്​ കാലത്ത്​ ക്വാറൻറീൻ കേന്ദ്രമാക്കുന്നു. മുംബൈ മഹാനഗരത്തിൻെറ തെക്ക്​ ഭാഗത്ത്​ സ്​ഥിതി ചെയ്യുന്ന സ്​റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ വെള്ളിയാഴ്​ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) കത്ത് നല്‍കി. 

സ്​റ്റേഡിയത്തിന്​ പുറമെ ഹോട്ടലുകൾ, ക്ലബ്ബുകൾ, ലോഡ്​ജുകൾ, കോളജുകൾ, പ്രദര്‍ശന കേന്ദ്രങ്ങൾ, ഡോര്‍മിറ്ററികൾ, കല്യാണ മണ്ഡപങ്ങൾ, ജിംഖാനകൾ, ഹാളുകൾ എന്നിവ അടിയന്തരമായി കൈമാറണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. കൊവിഡ‍് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ‘എ’ വാർഡിലെ എമർജൻസി സ്​റ്റാഫുകളെയും  ക്വാറൻറീനിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനാണ്​ ഇവ ഏറ്റെടുക്കുന്നത്. നടപടി താല്‍ക്കാലികമാണെന്നും ഇതിനുള്ള പണം പിന്നീട് നല്‍കുമെന്നും  കോര്‍പറേഷന്‍ വ്യക്തമാക്കി.


ഉത്തരവിനോട്​ സഹകരിക്കാതിരിക്കാനാണ്​ നീക്കമെങ്കിൽ അസോസിയേഷനെതിരെ പൊലീസ്​ നടപടി സ്വീകരിക്കുമെന്ന്​ കോർപറേഷൻ മുന്നറിയിപ്പ്​ നൽകി. മഹാരാഷ്​ട്ര സര്‍ക്കാരിൻെറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എം.സി.എ സഹകരിക്കുന്നില്ലെന്ന്​ നേരത്തെ ആരോപണമുയർന്നിരുന്നു. വൈറസ്​ ബാധയെ ചെറുത്തുതോൽപിക്കാൻ അധികാരികളുമായി സഹകരിക്കാൻ യാതൊരു മടിയുമില്ലെന്ന്​ എം.സി.എയിലെ മുതിർന്ന ഉദ്യോഗസ്​ഥൻ വ്യക്​തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newscorona viruscovidlockdown in indiawankhede stadiumquarantine centre
News Summary - Wankhede Stadium premises set to become quarantine centre- sports
Next Story