Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി​ക്​​സ​ടി​ച്ച്​ വി​ഷ്​​ണു​വി​ന്​  അ​ര​ങ്ങേ​റ്റം

text_fields
bookmark_border
സി​ക്​​സ​ടി​ച്ച്​ വി​ഷ്​​ണു​വി​ന്​  അ​ര​ങ്ങേ​റ്റം
cancel
camera_alt???????? ??? ?????????????? ???????????? ??????? ??????????? ??????????????? ?????? ???? ??????? ???????? ???????????????
ബംഗളൂരു: കരാറിൽ ഒപ്പിട്ട് ആദ്യ ദിനം തന്നെ അരങ്ങേറ്റം. അതും, നേരിട്ട നാലാം പന്തിൽ സഹീർഖാനെ സിക്സർ പറത്തികൊണ്ട്. മലയാളി താരം വിഷ്ണു വിനോദിന് െഎ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനൊപ്പം മോഹിപ്പിക്കുന്ന തുടക്കം.  അഞ്ചു പന്തിൽ ഒമ്പത് റൺസുമായി പുറത്തായെങ്കിലും ഏതൊരു മലയാളിയെയും ആവേശം കൊള്ളിക്കുന്നതായി ഇൗ തിരുവല്ലക്കാരെൻറ െഎ.പി.എൽ അരങ്ങേറ്റം. ബാംഗ്ലൂർ റോയൽസുമായി കരാറിലേർപ്പെട്ട് അടുത്തദിനംതന്നെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചായിരുന്നു വിഷ്ണുവിെൻറ തുടക്കം. ലോകേഷ് രാഹുലിന് പകരക്കാരനായാണ് കേരളതാരം ടീമിലെത്തിയത്.  വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്വൻറി20 എന്നിവയിലെ മികച്ച പ്രകടനത്തിനൊപ്പം ദേവ്ദാര്‍ ട്രോഫിയിലും റോയല്‍ ബാംഗ്ലൂരിെൻറ സെലക്ഷന്‍ ട്രയലിലും തിളങ്ങിയത് വഴി എളുപ്പമാക്കി. നേരത്തേ ലേലത്തിലുണ്ടായിരുന്നെങ്കിലും ആരും പരിഗണിച്ചിരുന്നില്ല.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vishnu
Next Story